Loading ...

Home Gulf

പ്രവാസികളുടെ ഹൃദയം കവര്‍ന്ന രാഷ്ട്രനേതാവ് By പി.പി. ശശീന്ദ്രന്‍

പ്രവാസികളുടെ ഹൃദയം തൊട്ടറിഞ്ഞ രാഷ്ട്രനേതാവായിരുന്നു അന്തരിച്ച മുന്‍ രാഷ്ട്രപതി à´Ž.പി.ജെ. അബ്ദുല്‍ കലാം. രാഷ്ട്രപതിയായിരുന്നപ്പോഴും അതിനുശേഷവും വിവിധപരിപാടികള്‍ക്കായി യു.à´Ž.à´‡.യിലെത്തിയ അദ്ദേഹം എന്നും എല്ലാവരുടെയും പ്രിയങ്കരനായി നിറഞ്ഞുനിന്നു. 

ഏറ്റവും ഒടുവില്‍ 2013 നവംബറില്‍ ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം യു.എ.ഇ.യില്‍ എത്തിയത്. അന്ന് ഷാര്‍ജ ഭരണാധിപന്റെ പ്രത്യേക അതിഥിയായി എത്തിയ കലാം പക്ഷേ കൂടുതല്‍നേരവും യു.എ.ഇ.യിലെ കുട്ടികളോടാണ് സംസാരിച്ചത്. പുസ്തകോത്സവത്തിലാകട്ടെ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. അതിനുമുമ്പ് എത്തിയപ്പോഴും ഇങ്ങനെ ജനക്കൂട്ടം അദ്ദേഹത്തെ കാണാനായി എത്തി; പ്രഭാഷണങ്ങള്‍ക്കായി കാതോര്‍ത്തു.

രാഷ്ട്രപതിയായിരിക്കെ 2003 ഒക്ടോബര്‍ 18 മുതല്‍ 20 വരെയായി അദ്ദേഹം യു.എ.ഇ.യില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയത് ഇന്ത്യ- യു.എ.ഇ. നയതന്ത്രബന്ധത്തിന് വലിയ കരുത്തായിമാറി. യു.എ.ഇ. പ്രസിഡന്റ് ശൈഖ് സയീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ക്ഷണമനുസരിച്ച് എത്തിയ അദ്ദേഹം യു.എ.ഇ.യിലെ ഇന്ത്യന്‍ സമൂഹത്തെയും പല ചടങ്ങുകളിലായി അഭിമുഖീകരിച്ചു. അന്ന് ട്രേഡ് സെന്ററില്‍ നടന്ന ജൈറ്റക്‌സ് പ്രദര്‍ശനം കാണാനും അദ്ദേഹം മറന്നില്ല. ശാസ്ത്രസാങ്കേതികരംഗത്തെ എല്ലാ പുത്തന്‍വിദ്യകളും നേരില്‍കാണാനും അദ്ദേഹം താത്പര്യം കാണിച്ചു. ഇന്ത്യയില്‍നിന്നെത്തിയ സാങ്കേതികവിദഗ്ധര്‍ക്കും കമ്പനികള്‍ക്കും രാഷ്ട്രപതിയുടെ സന്ദര്‍ശനം ഏറെ അഭിമാനവും പകര്‍ന്നു.


യു.എ.ഇ.യുടെ രാഷ്ട്രനേതാക്കളുമായും രാജകുടുംബാംഗങ്ങളുമായി നല്ലബന്ധം പുലര്‍ത്തിയിരുന്ന എ.പി.ജെ. അബ്ദുല്‍ കലാം ഈ സൗഹൃദം ഇരുരാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനും ഉപയോഗിച്ചു. യു.എ.ഇ. നേതാക്കളുടെ ഇന്ത്യാ സന്ദര്‍ശനത്തിനും ഈ സൗഹൃദം പ്രചോദനമായി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമുമായി പലഘട്ടങ്ങളിലും അദ്ദേഹം സംഭാഷണങ്ങള്‍ നടത്തി. ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ അല്‍ കാസിമിയുമായുള്ള ബന്ധമാകട്ടെ ഏറെയും വിജ്ഞാനത്തിന്റെ പുത്തന്‍മേഖലകളിലേക്കാണ് ഇരുവരെയും കൊണ്ടെത്തിച്ചത്.

രാഷ്ട്രപതിയായിരിക്കെ ഔദ്യോഗിക പരിപാടികള്‍ക്കായാണ് കൂടുതല്‍സമയം വിനിയോഗിച്ചതെങ്കില്‍ പിന്നീടുള്ള സന്ദര്‍ശനങ്ങളെല്ലാം ഇന്ത്യന്‍ സമൂഹത്തിന് ഏറെ പ്രചോദനം നല്‍കുന്നതായിരുന്നു. പതിവുപോലെ യു.à´Ž.à´‡.യിലെ വിദ്യാര്‍ത്ഥിസമൂഹവുമായി സംസാരിക്കാനായിരുന്നു അദ്ദേഹം സമയം കൂടുതലായി ചെലവിട്ടത്. കുട്ടികളുടെ ഓരോ ചോദ്യത്തിനും കൃത്യമായ മറുപടിയിലൂടെ മുന്നേറിയ അദ്ദേഹം എല്ലാ കുട്ടികളോടും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ ഉപദേശിച്ചു. à´† ഓര്‍മകളാണ് ഇപ്പോഴും യു.à´Ž.à´‡.യിലെ ഓരോ കുട്ടിയും പങ്കുവെക്കുന്നത്. ദുബായിലെ പ്രശസ്തമായ ജെ.എസ്.എസ്. സ്‌കൂളിന്റെ ഉദ്ഘാടകനായി എത്തിയപ്പോഴും അദ്ദേഹം വിദ്യാര്‍ഥികളോടാണ് കൂടുതലായും സംസാരിച്ചത്. 

കലാമിന്റെ മരണവാര്‍ത്ത കുടുംബത്തിലൊരാളുടെ വേര്‍പാടുപോലെയാണ് ഇവിടെയുള്ള ഇന്ത്യന്‍ സമൂഹം ഏറ്റുവാങ്ങിയത്. അദ്ദേഹത്തിന്റെ ഓരോ സന്ദര്‍ശനവും അത്രമേല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പോലെയായിരുന്നു. അതാകട്ടെ, ഇന്ത്യന്‍ സമൂഹത്തിന്റെ അഭിമാനമായി ഓരോ ഘട്ടത്തിലും മാറി. ഇത് അറബ് ജനതയും ശ്രദ്ധയോടെ, ആദരവോടെ വീക്ഷിച്ചിരുന്നു എന്നും.

Related News