Loading ...

Home Kerala

ഓണക്കിറ്റ് വിതരണം തടസപ്പെടില്ല, സപ്ലൈകോ, റേഷന്‍ കട എന്നിവയെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണവുമായി പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അവശ്യ സര്‍വീസായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം. റേഷന്‍ കട ഉടമകള്‍, ജീവനക്കാര്‍, സപ്ലൈകോ ജീവനക്കാര്‍ എന്നിങ്ങനെ ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം അവശ്യ സര്‍വീസിന്റെ കീഴില്‍ വരും. സപ്ലൈകോയും റേഷന്‍ കടയും അവശ്യ സര്‍വീസിന്റെ പട്ടികയില്‍ വന്നതോടെ ഓണക്കിറ്റുകളുടെ വിതരണം തടസപ്പെടില്ല. പിങ്ക കാര്‍ഡ് ഉടമകള്‍ക്ക് നാളെ മുതല്‍ ഓണക്കിറ്റ് വിതരണം ചെയ്യും. ജൂലൈയില്‍ റേഷന്‍ വാങ്ങിയ കടകളില്‍ നിന്ന് ഓണക്കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ സെക്രട്ടറി പറഞ്ഞു. നമ്ബര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് നാളെ ഓണക്കിറ്റ് ലഭിക്കുക. 21ന് 1,2 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, 22ന് 3,4,5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, 24ന് 6,7,8,9 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും കിറ്റ് ലഭിക്കും. റേഷന്‍ വ്യാപാരി സംഘടനകള്‍ കട അടച്ചിട്ട് സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഇവരുമായി ചര്‍ച്ച നടത്തുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. സമരം മാറ്റി വെച്ചെങ്കിലും കരിദിനം ആചരിക്കുമെന്നാണ് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി നിലപാട്. ഈ പോസ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം മുടങ്ങുന്നതും, സെര്‍വര്‍ തരരാറും കാരണം റേഷന്‍ വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സംഘടന സമരപ്രഖ്യാപനം നടത്തിയത്.

Related News