Loading ...

Home USA

സൂസന്‍ ആന്‍റണിക്കു മാപ്പു നല്കും; ട്രംപ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഒ​ന്ന​ര നൂ​റ്റാ​ണ്ടു മു​ന്പ് അ​മേ​രി​ക്ക​ന്‍ വ​നി​ത​ക​ളു​ടെ വോ​ട്ട​വ​കാ​ശ​ത്തി​നാ​യി പോ​രാ​ടി​അറസ്റ്റിലായ സൂ​സ​ന്‍ ബി. ​ആ​ന്‍റ​ണി​യു​ടെ കു​റ്റം ഇ​ള​വു ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് അ​റി​യി​ച്ചു. 1872ല്‍ ​നി​യ​മ​വി​രു​ദ്ധ​മാ​യി വോ​ട്ടു ചെ​യ്ത​തി​ന് അ​റ​സ്റ്റി​ലാ​യ സൂ​സ​നു കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. സൂ​സ​ന്‍റെ കു​റ്റം ആ​രും നീ​ക്കി​യി​ല്ലെ​ന്നും എ​ന്താ​ണ് ഇ​ത്ര വൈ​കി​യ​തെ​ന്നും ട്രം​പ് ചോ​ദി​ച്ചു. യു​എ​സി​ലെ സ്ത്രീ​ക​ള്‍​ക്കു വോ​ട്ട​വ​കാ​ശം ന​ല്കി​യ 19-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യു​ടെ നൂ​റാം വാ​ര്‍​ഷി​ക​ദി​ന​മാ​യ ഇ​ന്ന​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. 100 ഡോ​ള​ര്‍ പി​ഴ​യാ​ണ് സൂ​സ​നു കോ​ട​തി വി​ധി​ച്ച​ത്. പി​ഴ​യൊ​ടു​ക്കാ​ന്‍ ഇ​വ​ര്‍ കൂ​ട്ടാ​ക്കി​യി​ല്ലെങ്കി​ലും അ​ധി​കൃ​ത​ര്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കു മു​തി​ര്‍​ന്നി​ല്ല. 1906ലാ​ണു സൂ​സ​ന്‍ മ​രി​ച്ച​ത്. 19ാം ഭേ​ദ​ഗ​തി യാ​ഥാ​ര്‍​ഥ്യ​മാ​യ​ത് അ​തി​നും 14 വ​ര്‍​ഷ​ത്തി​നു ശേ​ഷം. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​നി​താ വോ​ട്ട​ര്‍​മാ​രെ കൈ​യി​ലെ​ടു​ക്കാ​നാ​ണ് ട്രം​പി​ന്‍റെ ന​ട​പ​ടി​യെ​ന്നു വി​ല​യി​രു​ത്ത​ലു​ണ്ട്.

Related News