Loading ...

Home National

ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണറായി നിയമിച്ചു

ന്യൂഡല്‍ഹി: ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സത്യപാല്‍ മല്ലിക്കിന്‍റെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്ക് ഗോവയുടെ അധിക ചുമതല നല്‍കി.2019 നവംബറിലാണ് മാലിക്കിനെ ഗോവയില്‍ ഗവര്‍ണറായി നിയമിച്ചത്. അതിന് മുന്‍പ് ജമ്മു കശ്മീര്‍ സംസ്ഥാനത്തെ അവസാന ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്ക്. ജമ്മു കശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭാജിച്ചതോടെ അവിടെ നിന്നും ഗോവയിലേക്ക് ഇദ്ദേഹം മാറി.ഗോവയിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ഉണ്ടായ പടലപ്പിണക്കങ്ങളാണ് സത്യപാല്‍ മാലിക്കിന്‍റെ സ്ഥലം മാറ്റത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

Related News