Loading ...

Home International

അധിനിവേശ പ്രദേശങ്ങളില്‍ നിന്ന്‌ പിന്മാറില്ല; നെതന്യാഹു

ജറുസലേം: അറബ് രാജ്യങ്ങളുമായി സമാധാനത്തിനും സാധാരണ ബന്ധം സ്ഥാപിക്കുന്നതിനും പലസ്തീനിലെ അധിനിവേശപ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്മാറേണ്ടി വരില്ലെന്നതിന് തെളിവാണ് യുഎഇയുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള കരാറെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. അറബ് രാഷ്ട്രങ്ങളുമായി ബന്ധം മെച്ചപ്പെടുത്താന്‍ അല്ലാതെയും സാധിക്കുമെന്നാണിത് വ്യക്തമാക്കുന്നത്  നെതന്യാഹു പറഞ്ഞു.‘പലസ്തീന്റെ തലസ്ഥാനമായി കിഴക്കന്‍ ജറുസലേം അംഗീകരിച്ചാല്‍ മാത്രമാണ് സമാധാനമുണ്ടാവുക. അറബ് അഭിപ്രായൈക്യം ഇതാണ്. മറ്റുള്ളവയൊന്നും പരിഗണന പോലും അര്‍ഹിക്കുന്നതല്ല’  പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രതിനിധി നബീല്‍ അബു ഡെഞ്ച് പറഞ്ഞു. 1967ല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ പലസ്തീന്‍ ഉറച്ചുനില്‍ക്കുകയാണ്.ഇസ്രയേല്‍ - യുഎഇ നയതന്ത്ര കരാറിന് പിന്നാലെ ഇരുരാജ്യവും തമ്മില്‍ ഫോണ്‍ ബന്ധം ആരംഭിച്ചു.മൊബൈല്‍ ഫോണ്‍ വഴിയും ലാന്‍ഡ് ഫോണ്‍ വഴിയും ബന്ധം സ്ഥാപിച്ചതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. അതേസമയം പലസ്തീനിലെ ജൂതകുടിയേറ്റ വ്യാപനത്തില്‍നിന്ന് പിന്നോട്ട് പോയെന്ന് ആക്ഷേപിച്ച്‌ ഇസ്രയേലിലെ തീവ്രവലതുപക്ഷ അനുഭാവികള്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാക്കി.

Related News