Loading ...

Home Business

സ്വര്‍ണ ഇറക്കുമതി 81% ഇടിഞ്ഞു

ന്യൂഡല്‍ഹി: ഏപ്രില്‍- ജൂലൈ കാലയളവില്‍ രാജ്യത്തേയ്‌ക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്‌. സ്വര്‍ണ ഇറക്കുമതി 81.22 ശതമാനം ഇടിഞ്ഞ്‌ 2.47 ബില്യണ്‍ ഡോളറിലെത്തി(18,950 കോടി രൂപ). ഇറക്കുമതിയിലുണ്ടായ ഇടിവ്‌ രാജ്യത്തിന്റെ കറണ്ട്‌ അക്കൗണ്ട്‌ കമ്മിക്കു ഗുണകരമാകുമെന്നാണു കേന്ദ്ര വാണിജ്യ മന്ത്രലയത്തിന്റെ വിലയിരുത്തല്‍. പ്രത്യേകിച്ച്‌ സ്വര്‍ണവില കുതിക്കുന്ന സമയത്തുണ്ടായ ഇടിവ്‌.രാജ്യത്ത്‌ കോവിഡ്‌ കേസുകളുടെ എണ്ണം വര്‍ധിച്ചതും ലോക്ക്‌ഡൗണ്‍ ആയതുമാണു ഇറക്കുമതിയെ ബാധിച്ചത്‌. 2019- 20 വര്‍ഷം ഇതേസമയം 13.16 ബില്യണ്‍ ഡോളറിന്റെ(91,440 കോടി രൂപ) സ്വര്‍ണം രാജ്യം ഇറക്കുമതി ചെയ്‌തിരുന്നു. നടപ്പു സാമ്ബത്തികവര്‍ഷത്തിന്റെ ആദ്യ നാലുമാസങ്ങളില്‍ വെള്ളി ഇറക്കുമതിയിലും ഇടിവുണ്ടായി. à´µàµ†à´³àµà´³à´¿ ഇറക്കുമതി 56.5 ശതമാനം ഇടിഞ്ഞ്‌ 685.32 മില്യണ്‍ ഡോളറിലെത്തി(5,185 കോടി രൂപ). ഇതോടെ ഏപ്രില്‍- ജൂലൈ കാലയളവില്‍ രാജ്യത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം 13.95 ബില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത്‌ 59.4 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ സ്വര്‍ണ ഇറക്കുമതിയില്‍ ഇടിവ്‌ പ്രകടമാണ്‌.à´ˆ വര്‍ഷം മാര്‍ച്ച്‌, ഏപ്രില്‍, മേയ്‌, ജൂണ്‍ കാലയളവില്‍ ഇറക്കുമതിയില്‍ യഥാക്രമം 62.6, 99.93, 98.4, 77.5 ശതമാനം കുറവുണ്ടായി. അതേസമയം കഴിഞ്ഞവര്‍ഷം ജൂലൈയെ അപേക്ഷിച്ച്‌ ഇറക്കുമതിയില്‍ നേരിയ കയറ്റമുണ്ട്‌. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ ഇറക്കുമതി 4.17 ശതമാനം കൂടി 1.78 ബില്യണ്‍ ഡോളറായി. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഇത്‌ 1.71 ബില്യണ്‍ ഡോളറായിരുന്നു. ലോകത്ത്‌ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്‌ ഇന്ത്യയാണ്‌. വാര്‍ഷികാടിസ്‌ഥാനത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ശരാശരി 800- 900 ടണ്ണാണ്‌.

Related News