Loading ...

Home cinema

ആദിപുരുഷ് വരുന്നു; ഇതിഹാസ കഥയുമായി പ്രഭാസിന്റെ 3D ചിത്രം

ബാഹുബലിക്കു ശേഷം വെള്ളിത്തിരയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ പ്രഭാസ് എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാക്കുന്ന ത്രിഡി ചിത്രം ആദിപുരുഷാണ് ഇക്കുറി പ്രഭാസ് ആരാധകര്‍ക്കായി സമ്മാനിക്കുന്നത്. തന്‍ഹാജിയുടെ സംവിധായകന്‍ ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് പ്രഭാസും ഓം റൗട്ടും ഒന്നിക്കുന്നത്.

പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പ്രഭാസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. തിന്മയുടെ മേല്‍ നന്മയുടെ വിജയം എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ആദിപുരുഷ് നിര്‍മിക്കുന്നത്.

Related News