Loading ...

Home cinema

കരിപ്പൂര്‍ വിമാനാപകടം സിനിമയാകുന്നു

കേരളത്തിനെ ഞെട്ടിച്ച കരിപ്പൂര്‍ വിമാനാപകടം സിനിമയാകുന്നു. മായ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാലിക്കറ്റ് എക്‌സ്പ്രസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മജീഗ് മാറഞ്ചേരിയാണ്. നൂറില്‍പരം പുതുമുഖ താരങ്ങള്‍ക്കൊപ്പം ഒപ്പം മലയാളത്തിലെ പ്രമുഖ താരവും ചിത്രത്തിലെത്തുമെന്ന് ഇവര്‍ പറയുന്നു. 2021 ജനുവരിയില്‍ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.കഴിഞ്ഞ ഏഴാം തീയതി രാത്രി 7.40 ഓടെയാണ് നാടിനെ നടുക്കിയ വിമാനാപകടം ഉണ്ടായത്. ദുബായില്‍ നിന്ന് പുറപ്പെട്ട 1344 എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. à´•à´¨à´¤àµà´¤ മഴയെ തുടര്‍ന്ന് ലാന്‍ഡിംഗിന് ഇടയില്‍ തെന്നിമാറിയാണ് അപകടം ഉണണ്ടായത്. വിമാനം രണ്ടായി പിളര്‍ന്നിരുന്നു. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്.

Related News