Loading ...

Home National

പി​എം കെ​യേ​ഴ്സ് ഫ​ണ്ട് തു​ക ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ നി​ധി​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: പി​എം കെ​യേ​ഴ്സ് ഫ​ണ്ടി​ലെ തു​ക ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ നി​ധി​യി​ലേ​ക്കു( എ​ന്‍​ഡി​ആ​ര്‍​എ​ഫ്) മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി. സെ​ന്‍റ​ര്‍ ഫോ​ര്‍ പ​ബ്ലി​ക് ഇ​ന്‍റ​റ​സ്റ്റ് ലി​റ്റി​ഗേ​ഷ​ന്‍ ആ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

എ​ന്‍​ഡി​ആ​ര്‍​എ​ഫി​ലേ​ക്ക് വ്യ​ക്തി​ക​ള്‍​ക്ക് എ​പ്പോ​ഴും സം​ഭാ​വ​ന ന​ല്‍​കാ​നാ​കു​മെ​ന്ന് ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. എ​ന്‍​ഡി​ആ​ര്‍​എ​ഫി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കു​ന്ന​തി​ന് ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം ത​ട​സ​മാ​കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. à´•àµ‹â€‹à´µà´¿â€‹à´¡àµ പോ​ലെ​യു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നാ​യു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മാ​ര്‍​ച്ച്‌ 28ന് ​രൂ​പീ​ക​രി​ച്ച​താ​ണ് പി​എം കെ​യേ​ഴ്സ് ഫ​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ഫ​ണ്ടി​ന്‍റെ എ​ക്സ് ഒ​ഫീ​ഷ്യോ ചെ​യ​ര്‍​മാ​ന്‍. പ്ര​തി​രോ​ധ, ആ​ഭ്യ​ന്ത​ര, ധ​ന​മ​ന്ത്രി​മാ​രാ​ണ് എ​ക്‌​സ് ഒ​ഫി​ഷ്യോ ട്ര​സ്റ്റി​മാ​ര്‍.

ജ​സ്റ്റീ​സു​മാ​രാ​യ അ​ശോ​ക് ഭൂ​ഷ​ന്‍, ആ​ര്‍. സു​ബാ​ഷ് റെ​ഡ്ഡി, എം.​ആ​ര്‍. ഷാ ​എ​ന്നി​വ​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

Related News