Loading ...

Home Kerala

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കോവിഡ്

കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരസഭാ പരിധിയിലെ 10 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. നെടിയിരുപ്പില്‍ ആറ് പേര്‍ക്കും കൊണ്ടോട്ടിയില്‍ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.വിമാന അപകടം നടക്കുമ്ബോള്‍ കൊണ്ടോട്ടി കണ്ടെയിന്‍മെന്‍റ് സോണ്‍ ആയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ തന്നെ എല്ലാവരും ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മലപ്പുറം കലക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ കൊണ്ടോട്ടിയില്‍ ക്യാമ്ബ് ചെയ്ത് പരിശോധന നടത്തുന്നുണ്ട്.കോവിഡ് മഹാമാരിയും മഴയും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ മലപ്പുറത്തെ ജനതയുടെ മനുഷ്യത്വം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പരിക്കേറ്റവരെ സ്വന്തം വാഹനങ്ങളിലാണ് ആശുപത്രികളിലെത്തിച്ചത്. രക്തം നല്‍കാനും ആശുപത്രികളില്‍ നിരവധി പേരെത്തി. കോഴിക്കോട്ടെ വിവിധ ആശുപത്രികളിലായി 49 പേരും മലപ്പുറത്തെ ആശുപത്രികളിലായി 20 പേരുമാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. 11 പേരുടെ നില ഗുരുതരമാണ്.

Related News