Loading ...
ന്യൂജേഴ്സി: ഹിന്ദുസ്ഥാനി സംഗീതമാന്ത്രികന് പണ്ഡിറ്റ് ജസ്രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയില്വച്ചായിരുന്നു അന്ത്യം.ഹരിയാനയിലെ ഹിസ്സാറില്‍ സംഗീത പാരമ്ബര്യമുള്ള കുടുംബത്തില്‍ 1930ലാണ് ജനനം. പിതാവ് മോതി രാംജി മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. പിതാവിന്റെ കീഴിലാണ് ജസ്രാജ് സംഗീതാഭ്യാസനം തുടങ്ങുന്നത്.
സംഗീത രംഗത്ത് നിരവധി പുതിയ നവീനതകള്‍ പരീക്ഷിച്ച ജസ്രാജ് ജുഗല്‍ബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ആണ് - പെണ് ഗായകര്‍ ഒരേ സമയം രണ്ടു രാഗാലാപനം നടത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ ആസ്വാദകരെ ഏറെ ആകര്‍ഷിച്ചിരുന്നു.
രത്തന്‍ മോഹന്‍ ശര്‍മ്മ, സജ്ഞയ് അഭയാങ്കര്‍, രമേഷ് നാരായണ്‍, സുമന്‍ഘോഷ്, തൃപ്തി മുഖര്‍ജി, രാധാരാമന് കീര്‍ത്തന തുടങ്ങിയവര്‍ ശിഷ്യന്മാരാണ്. പദ്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങി വിവിധ ബഹുമതികള്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.