Loading ...

Home International

ഇസ്രയേലുമായി ഉടമ്പടി;യുഎഇക്ക്‌ ഇറാന്റെ മുന്നറിയിപ്പ്‌

തെഹ്റാന്‍:ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള യുഎഇയുടെ തീരുമാനത്തില്‍ പ്രതികരണവുമായി ഇറാന്‍. തീരുമാനത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.ഇറാന്‍ സൈന്യത്തിന്റെ ഔദ്യോഗിക വാര്‍ത്താമാധ്യമമായ സെപാ ന്യൂസിലാണ് ഇത് സംബന്ധിച്ച്‌ പ്രസ്താവനയുള്ളത്.ഉടമ്പടി നാണക്കേടാണെന്നും അമേരിക്കയുടെ അധീനതയില്‍ കൊണ്ടുവരാനുള്ള വിനാശകരമായ നടപടിയാണെന്നും ഇറാന്‍ സൈന്യം പറഞ്ഞു. ഇസ്രയേലുമായുള്ള കരാര്‍ പശ്ചിമേഷ്യന്‍ പ്രദേശത്ത് അമേരിക്കയുടെ സ്വാധീനം വര്‍ധിപ്പിക്കും.ഇത് അപകടമായ ഭാവിക്ക് വഴിവയ്ക്കുമെന്നും സൈന്യം പ്രതികരിച്ചു. ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും ഉടമ്ബടിക്കെതിരെ രംഗത്ത് വന്നിരുന്നു. à´µà´²à´¿à´¯ പിഴവാണെന്നും പശ്ചിമേഷ്യന്‍ പ്രദേശത്ത് ഇസ്രയേലിന് കാലുറപ്പിക്കാനുള്ള നീക്കമാണ് ഇതെന്നും റൂഹാനി പറഞ്ഞു.

Related News