Loading ...

Home National

കശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്കും ഒരു പൊലീസ് ഓഫീസറിനും വീരമൃത്യു

കശ്മീരില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്കും ഒരു സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ക്കും വീരമൃത്യു. ബാരാമുള്ള ക്രീരി പ്രദേശത്ത് ഭീകരര്‍ സിആര്‍പിഎഫിനും പൊലീസിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ക്കായി മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ഒരു ജവാന് പരിക്കേറ്റു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്ന് ഉണ്ടായത്.


Related News