Loading ...

Home National

മഹാരാഷ്ട്രയില്‍ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; നാല് സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

മുംബൈ: മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കി. മഹാരാഷ്ട്രയില്‍ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കി. ഒഷീഡ, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ചയുണ്ടായ മഴക്കെടുതിയില്‍ തെലങ്കാനയിലും ഒഡീഷയിലുമായി നാലു പേര്‍ മരണമടഞ്ഞിരുന്നു.ഉത്തരേന്ത്യയില്‍ രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. ഡല്‍ഹിയില്‍ പൊതുവേ വരണ്ട കാലാവസ്ഥയാണ്. 36.5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കൂടിയ താപനില. അടുത്ത രണ്ടു ദിവസങ്ങളും ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.അസമില്‍ വെള്ളപ്പൊക്കം നിയന്ത്രണ വിധേയമായെങ്കിലും ബിഹാറിലെ സ്ഥിതി ഗുരുതരമായി തടരുകയാണ്. 6 ജില്ലകളിലെ 81,44,356 ആളുകള്‍ ദുരിതത്തിലാണ്.ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദത്തെ തുടര്‍ന്ന് ഒഡീഷയില്‍ കനത്ത മഴ ലഭിച്ചു. പലഭാഗത്തും വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയുണ്ടായി. റോഡുകളില്‍ വെള്ളം പൊങ്ങി. മണ്‍വീടുകള്‍ തകര്‍ന്നുവീണു. പട്‌നഘട്ട് ബ്ലോക്കില്‍ വീട് ഇടിഞ്ഞുവീണ് രണ്ടു പേര്‍ മരണമടഞ്ഞു. തെലങ്കാനയിലും വീട് തകര്‍ന്നാണ് രണ്ടു പേര്‍ മരിച്ചത്.ഇന്ന് മുതല്‍ ഈ മാസം 20 വരെ ഗുജറാത്ത്-മഹാരാഷ്ട്ര-ഗോവ തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.

Related News