Loading ...

Home cinema

ബോളിവുഡ് സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത്(50) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 2005ല്‍ 'ഡോംബിവാലി ഫാസ്റ്റ്' എന്ന മറാത്തി ചിത്രത്തിലൂടെയായിരുന്നു നിഷികാന്തിന്റെ സംവിധായക അരങ്ങേറ്റം. മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഡോംബിവാലി ഫാസ്റ്റ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് നിഷികാന്ത് ശ്രദ്ധ നേടിയത്. 'ഹവ ആനേ ദേ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും അദ്ദേഹം എത്തിയിരുന്നു. 2006 ലെ മുംബൈ ബോംബ് സ്‌ഫോടനത്തെ അടിസ്ഥാനമാക്കി 2008ല്‍ പുറത്തെത്തിയ 'മുംബൈ മേരി ജാന്‍' ആണ് നിഷികാന്ത് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം. മലയാളത്തിലെ ഹിറ്റ് ചിത്രം ദൃശ്യം ഹിന്ദിയില്‍ ഒരുക്കിയത് നിഷികാന്ത് ആണ്. ഫോഴ്‌സ്, റോക്കി ഹാന്‍ഡ്സം, മഡാരി തുടങ്ങിയ ചിത്രങ്ങളിലൂടെയും അദ്ദേഹം സംവിധാനത്തില്‍ തിളങ്ങി. ഡാഡി, റോക്കി ഹാന്‍ഡ്സം, ജൂലി 2, ഭാവേഷ് ജോഷി തുടങ്ങിയ ചിത്രങ്ങളില്‍ ആണ് അഭിനയിച്ചത്.

Related News