Loading ...

Home Kerala

കരിപ്പൂര്‍ വിമാനാപകടം: ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനപകടത്തില്‍ പരിക്കറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ യാത്രക്കാരന്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷനാണ് (67) മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യയും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ആഗസ്റ്റ് ഏഴിനാണ് അപകടം ഉണ്ടായത്. ഇതോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി.

Related News