Loading ...

Home National

ഇന്ദുലേഖയില്ലെങ്കില്‍ തോഴിമാരില്‍ അഭയം കണ്ടെത്തുന്ന ജനാധിപത്യം

imthihan-SMALL
സൂരിനമ്പൂതിരിപ്പാട് തന്റെ ആടയാഭരണങ്ങളും വേഷഭൂഷാധികളും മറ്റു പൊങ്ങച്ചപ്രകടനങ്ങളുമൊന്നും ഇന്ദുലേഖയുടെ മനസ്സിളക്കിയിട്ടില്ലെന്നും താന്‍ അപമാനിതനായി മടങ്ങേണ്ടി വരുമെന്നും മനസ്സിലാക്കി ഇന്ദുലേഖയുടെ തോഴി അമ്മുവിനെയെങ്കിലും നല്‍കി തന്നെ രക്ഷിക്കണമെന്ന് തറവാട്ടു കാരണവര്‍ പഞ്ചുമേനോട് കേഴുന്ന രംഗം സരസമായും ഹൃദയസ്പൃക്കായും നോവലിസ്റ്റ് ചന്തുമേനോന്‍ തന്റെ ഇന്ദുലേഖ എന്ന നോവലില്‍ വിവരിക്കുന്നുണ്ട്.
നോവലിലേതിനു സമാനമായ രംഗങ്ങളാണ് അയല്‍പക്ക സംസ്ഥാനമായ തമിഴകത്തു നിന്നും കേള്‍ക്കുന്നത്. ഇന്ത്യയുടെ പ്രശസ്തി വാനോളം ഉയര്‍ത്തിയ നിരവധി പ്രതിഭാശാലികളെ സംഭാവന ചെയ്ത സംസ്ഥാനമാണെങ്കിലും  അഭ്രപാളിയിലെ നായകവേഷങ്ങള്‍ രാഷ്ട്രീയ-à´­à´°à´£ വേദികളിലും നായകന്‍മാരായി വരുന്ന സവിശേഷ രാഷ്ട്രീയ സംസ്‌കാരമാണ് തമിഴ്‌നാട്ടിലേത്. അതോടൊപ്പം ജാതിരാഷ്ട്രീയവും ചേരുംപടി ചേരുന്നു.
ഇ വി രാമസ്വാമിയെപ്പോലുളളവരുടെ പ്രവര്‍ത്തനഫലമായി മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ സവര്‍ണ അധിനിവേശത്തിനെതിരെ ജാഗരൂകരാണ് തമിഴ് ജനത. അതുകൊണ്ടു തന്നെ ഉത്തരേന്ത്യന്‍ ഗോസായിമാരാല്‍ നിയന്ത്രിക്കപ്പെടുന്ന ദേശീയപാര്‍ട്ടികള്‍ക്ക് ദശകങ്ങളായി തമിഴ്‌നാട്ടിലെത്തുമ്പോള്‍ ദ്രാവിഡരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പ്രാദേശിക പാര്‍ട്ടികളുടെ ഓരം ചേര്‍ന്നു നില്‍ക്കാനാണ് വിധി.
വെളളിത്തിരയിലെ മാരസ്മിക അഭിനയവിസ്മയങ്ങളിലൂടെ തമിഴ് ജനതയുടെ മനസ്സില്‍ അമാനുഷിക പരിവേഷത്തോടെ ഇടം നേടിയ à´Žà´‚ ജി ആര്‍ ആയിരുന്നു ഒരു കാലഘട്ടത്തില്‍ ദ്രാവിഡരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ചിരുന്നത്. à´Žà´‚ ജി ആറിനു ശേഷം à´† സ്ഥാനം ജയലളിത കയ്യടക്കി. അതിന് അവര്‍ക്ക് തമിഴ് ജനത കണ്ട യോഗ്യത à´Žà´‚ ജി ആറും ജയലളിതയും തമ്മില്‍ സിനിമയിലും ജീവിതത്തിലുമുണ്ടായിരുന്ന ബന്ധവും അടുപ്പവും.  വെളളിത്തിരയിലെ ദൈവത്തോടൊപ്പം ആടിപാടുന്ന ജയയെ തങ്ങളുടെ പുരട്ചി തലൈവിയായി വാഴിക്കാന്‍ തമിഴ് ജനതക്ക് മറ്റൊരു കാരണം വേണ്ടിയിരുന്നില്ല.
വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനവും ആഢംബരജീവിതവുമൊക്കെയായി അഴിമതിയുടെ കാര്‍മേഘങ്ങള്‍ അവരെ പൊതിഞ്ഞുവെങ്കിലും മികച്ച ബദലിന്റെ അഭാവവും സാധാരണക്കാരന്റെ മനസറിഞ്ഞുകൊണ്ടുളള  ജനക്ഷേമപദ്ധതികളും സൗജന്യങ്ങളും അവരെ ജനപ്രിയയാക്കി. ഏതെങ്കിലുമൊരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായി താഴേത്തട്ടില്‍ നിന്ന് ജനാധിപത്യമാര്‍ഗത്തില്‍ മുകള്‍ ഘടകങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വന്ന ആളല്ലാത്തതിനാല്‍ തന്നെ അടിമുടി ജനാധിപത്യവിരുദ്ധമായിരുന്നു അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം.
തന്റെ പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്കോ à´Žà´‚ പിമാര്‍ക്കോ മറ്റു ഉത്തരവാദപ്പെട്ടവര്‍ക്കോ തന്റെ പാദസേവകര്‍ എന്നതിനപ്പുറം ജനപ്രതിനിധികള്‍ എന്ന യാതൊരു പരിഗണനയും അവര്‍ നല്‍കിയില്ല.  അവര്‍ പലപ്പോഴും പൊതുവേദികളില്‍ പോലും ജയയുടെ കാലുകള്‍ തൊട്ട് വണങ്ങി. ജയയുടെ മുന്നില്‍ ഇരിക്കാന്‍ പോലും പലപ്പോഴും അവര്‍ മടിച്ചു.
ജയാസര്‍ക്കാരിന്റെ  മന്ത്രിസഭാ യോഗങ്ങള്‍ പോലും അപൂര്‍വമായി മാത്രമേ നടക്കാറുണ്ടായിരുന്നുളളൂ. നടക്കുന്നവയിലാവട്ടെ ‘അമ്മ’ ക്കോ അവര്‍ക്കു വേണ്ടിയുളളവര്‍ക്കോ മാത്രമായിരുന്നു സംസാരിക്കാനവകാശം. തന്റെ പാര്‍ട്ടിയില്‍ ഒരു രണ്ടാമനെയോ മൂന്നാമനെപ്പോലുമോ ജയ നിശ്ചയിച്ചതുമില്ല. ഏതായിരുന്നാലും വിധിയുടെ അലംഘനീയമായ തീരുമാനത്തിന് അവര്‍ വിധേയയാതോടെ ജയ യുഗം അവസാനിച്ചിരിക്കുന്നു.
ജയയുടെ മരണം സൃഷ്ടിച്ചിരിക്കുന്ന ശൂന്യത നികത്താന്‍ എ ഐ എ ഡിഎംകെ നേതൃത്വം കണ്ടിരിക്കുന്ന വഴി ജയയുടെ പബ്ലിസിറ്റി കണ്‍വീനര്‍ എന്ന പേരില്‍ സഹായിയായി ഒപ്പം നിന്നിരുന്ന ശശികലയെ ജനറല്‍ സെക്രട്ടറി പദത്തിലവരോധിക്കുകയാണ്. മുഖ്യമന്ത്രി പനിനീര്‍ ശെല്‍വവും മന്ത്രിമാരും ലോക്‌സഭാഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയും കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി അവരെ സന്ദര്‍ശിച്ച് നേതൃത്വമേറ്റെടുക്കണമെന്ന് കെഞ്ചുകയാണ്.
ജയയുടെ രാഷ്ട്രീയജീവിതത്തിലെ തീരാകളങ്കമായ അനധികൃത സ്വത്തു സമ്പാദന കേസിലെ കൂട്ടു പ്രതികളാണ് മന്നാര്‍ഗുഡി സംഘമെന്ന് അറിയപ്പെടുന്ന ശശികലയും സംഘവും. ജയസ്മരണ സജീവമാക്കി നിലനിര്‍ത്താനും അതുവഴി അധികാരം നിലനിര്‍ത്താനുമുളള മാര്‍ഗം ശശികലയെ മുന്നില്‍ നിര്‍ത്തുകയാണെന്നാണ്  എഐഎഡിഎംകെ നേതൃത്വം കരുതുന്നത്.
പ്രാദേശിക നേതാക്കള്‍ ‘ചിന്നമ്മ’ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഫഌക്‌സുകളും പത്രപരസ്യങ്ങളും നല്‍കി തങ്ങളുടെ സ്ഥാനം ഭദ്രമാക്കാനുളള നീക്കത്തിലാണ്. ചലച്ചിത്രരംഗത്തു നിന്നും സന്ദര്‍ഭവശാല്‍ രാഷ്ട്രീയരംഗത്ത് എത്തിപ്പെട്ടവരായിരുന്നുവെങ്കിലും അസാമാന്യമായ നേതൃപാടവവും സംഘാടനമികവും നിലനിര്‍ത്താന്‍ ജയലളിതക്കു സാധിച്ചിരുന്നു. അവരുടെ നിഴലായി വരുന്നവര്‍ക്ക് അതേ രീതിയില്‍ പാര്‍ട്ടിയെ കൊണ്ടുപോകാനാകുമോ എന്നതിനേക്കാളേറെ ഇത്തരക്കാരില്‍ അഭയം തേടുന്ന രാഷ്ട്രീയം നല്‍കുന്ന സന്ദേശം എന്തായിരിക്കുമെന്നതാണ് ജനാധിപത്യവിശ്വാസികളെ ആശങ്കപ്പെടുത്തേണ്ടത്.
മനസ്സിലാക്കാനാവുന്നേടത്തോളം അനിയന്ത്രിതമായ അഴിമതിയും അധികാരദുര്‍വിനിയോഗവും മാത്രമായിരിക്കും ചിന്നമ്മയുടെ ഭരണം സമ്മാനിക്കാന്‍ സാധ്യത. അങ്ങനെയെങ്കില്‍ അത് എഐഡിഎംകെ എന്ന പാര്‍ട്ടിയുടെ നാശത്തിനു  മാത്രമല്ല നിമിത്തമാവുക. ഹിന്ദിവിരുദ്ധതയും ദ്രാവിഡ വംശീയാഭിമാനും തടുത്തു നിര്‍ത്തിയ സവര്‍ണഫാഷിസം ജയയുടെ നിര്യാണം സൃഷ്ടിച്ച വിടവിലൂടെ തമിഴകത്ത് ആധിപത്യം സ്ഥാപിക്കാന്‍ കൂടി ഇടയാക്കിയേക്കാം.
ജയയുടെ മരണത്തോടു കൂടി തന്നെ എഐഡിഎംകെയുടെ റിമോട്ട് കണ്‍ട്രോളര്‍ മോഡിയുടെ കൈകളിലേക്ക് എത്തിപ്പെട്ട രീതിയില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

Related News