Loading ...

Home Gulf

യു​എ​ഇ​യി​ല്‍ പൊ​തു​മാ​പ്പ് നീ​ട്ടി; രാ​ജ്യം വി​ടാ​ന്‍ മൂ​ന്ന് മാ​സ​ത്തെ സാ​വ​കാ​ശം

ദു​ബാ​യ്: പൊ​തു​മാ​പ്പ് കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​യ്ക്ക് കൂ​ടി നീ​ട്ടി യു​എ​ഇ മാ​ര്‍​ച്ച്‌ ഒ​ന്നി​ന് മു​ന്‍​പ് വീ​സാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​ര്‍​ക്ക് യു​എ​ഇ വി​ടാ​ന്‍ ന​വം​ബ​ര്‍ 17 വ​രെ സ​മ​യം അ​നു​വ​ദി​ച്ച്‌ യു​എ​ഇ. മെ​യ് എ​ട്ടി​ന് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​ന്‍റെ ആ​നു​കൂ​ല്യം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ് വീ​സാ നി​യ​മ ലം​ഘ​ക​ര്‍​ക്ക് പി​ഴ​കൂ​ടാ​തെ രാ​ജ്യം വി​ടാ​ന്‍ മൂ​ന്ന് മാ​സ​ത്തേ​യ്ക്ക് കൂ​ടി സ​മ​യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മാ​ര്‍​ച്ച്‌ ഒ​ന്നി​ന് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച എ​ല്ലാ​ത്ത​രം വീസ​ക​ള്‍​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. മാ​ര്‍​ച്ച്‌ ഒ​ന്നി​ന് ശേ​ഷം വീസ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്കും, വീസ റ​ദ്ദാ​ക്കി​യ​വ​ര്‍​ക്കും പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം കി​ട്ടി​ല്ല. പൊ​തു​മാ​പ്പി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യം വി​ടു​ന്ന​വ​ര്‍​ക്ക് പി​ന്നീ​ട് യു​എ​ഇ​യി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​ന് വി​ല​ക്കി​ല്ല.

Related News