Loading ...

Home International

അഴിമതി;നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട് ഇസ്രയേലിൽ വൻ പ്രധിഷേധം

തെല്‍അവീവ്: അഴിമതി കേസുകളില്‍ വിചാരണ​ നേരിടുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട് വീണ്ടും ജനം തെരുവില്‍. പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്ബിലാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ പൊലീസ് നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു.
പ്രസിഡന്‍റ് റുവെന്‍ റിവ് ലിന്‍റെ വസതിയിലേക്കും പ്രതിഷേധക്കാരുടെ സംഘം പ്രകടനം നടത്തി. ശനിയാഴ്ച മാത്രം നെതന്യാഹുവിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ 50,000ലധികം പേര്‍ പങ്കെടുത്തെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.ഇടതുപക്ഷക്കാരും അരാജകവാദികളുമാണ് തനിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് നെതന്യാഹു ആരോപിച്ചു. à´ªàµà´°à´¾à´¦àµ‡à´¶à´¿à´• മാധ്യമങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജീവിത ചെലവ് ക്രമാധീതമായി വര്‍ധിച്ചതോടെ 2011ല്‍ സര്‍ക്കാറിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷം രാജ്യത്ത് നടക്കുന്ന വലിയ പ്രക്ഷോഭമാണ് നെതന്യാഹുവിനെതിരെ ഉള്ളത്. കോവിഡ് പ്രതിരോധത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു. കോവിഡിനെ നേരിടാന്‍ ഫലപ്രദമായ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിച്ചിരുന്നില്ല.അഴിമതി കേസുകളില്‍ വിചാരണ​ നേരിടുന്ന നെതന്യാഹുവി​​​ന്‍റെ ജനപ്രീതി കുത്തനെ​ ഇടിഞ്ഞിരുന്നു. സമ്ബന്നരായ സുഹൃത്തുക്കളില്‍ നിന്ന്​ പണംപറ്റി വഴിവിട്ട സഹായങ്ങള്‍ ചെയ്​തെന്ന ആരോപണത്തില്‍ നെതന്യാഹുവിനെതിരെ​ അ​ന്വേഷണം പുരോഗമിക്കുകയാണ്​.

Related News