Loading ...

Home USA

ഇ​ന്ത്യ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ ഒ​പ്പ​മു​ണ്ടാ​കും;ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഇ​ന്ത്യ-​യു​എ​സ് ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍. അ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ ത​ന്‍റെ ഭ​ര​ണ​കൂ​ടം ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ന്ത്യ​ന്‍ അ​നു​കൂ​ല നി​ല​പാ​ടു​മാ​യി ബൈ​ഡ​ന്‍ രം​ഗ​ത്തെ​ത്തി​യ​ത്. ഒ​ബാ​മ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് താ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ള്‍ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം ന​ല്ല​നി​ല​യി​ലാ​ണ് കൊ​ണ്ടു​പോ​യി​രു​ന്ന​തെ​ന്നും ബൈ​ഡ​ന്‍ വ്യ​ക്ത​മാ​ക്കി.

Related News