Loading ...

Home International

സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ബെലാറസ് ജനത

നീണ്ട 26 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായ വേളയിലായിരുന്നു റഷ്യയുടെ അയല്‍രാജ്യമായ ബെലാറസില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ എല്ലാ നിരീക്ഷണങ്ങളെയും അട്ടിമറിച്ച്‌ ഓഗസ്റ്റ് 9 ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായി അലക്സാണ്ടര്‍ ലുകാഷെങ്കോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അലക്സാണ്ടര്‍ ലുകാഷെങ്കോയുടെ വിജയപ്രഖ്യാപനം മുതല്‍ ബെലാറസില്‍ ജനങ്ങള്‍ തെരുവിലാണ്. ജനങ്ങളെ നേരിടാന്‍ സൈന്യത്തെ തന്നെയാണ് പ്രസിഡന്‍റ് രംഗത്തിറക്കിയിരിക്കുന്നത്. സത്യസന്ധമായ വാര്‍ത്തകള്‍ പുറത്ത് വിടാത്തതിനാല്‍ ജനങ്ങള്‍ രാജ്യത്തെ ടെലിവിഷന്‍ ചാനലിന്‍റെ മുന്നിലും പ്രതിഷേധമുയര്‍ത്തി. പ്രകടനത്തില്‍ പരിക്കേറ്റവരെ കുറിച്ച്‌ പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ശനിയാഴ്ച ദേശീയ ചാനലിന് മുന്നില്‍ തടിച്ചുകൂടി. à´•à´´à´¿à´žàµà´žà´¯à´¾à´´àµà´š നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകാഷെങ്കോ തകര്‍പ്പന്‍ വിജയം നേടിയതിനെത്തുടര്‍ന്നുണ്ടായ അസ്വസ്ഥതയില്‍ നിന്നാണ് ജനങ്ങള്‍ തെരുവുകള്‍ കൈയടക്കിത്തുടങ്ങിയത്. രാജ്യത്ത് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ജനങ്ങള്‍ ആരോപിച്ചു. 26 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ലുകാഷെങ്കോ ഓഗസ്റ്റ് 9 ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയം മോഷ്ടിക്കുകയായിരുന്നുവെന്നാണ് പ്രധാന പ്രതിപക്ഷ ആരോപണം. പ്രതിഷേധത്തില്‍ നിരവധി പോലീസുകാരുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.

Related News