Loading ...

Home International

മൗറീഷ്യസിന്റെ തീരത്ത് എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു; പാരിസ്ഥിതിക ദുരന്തത്തിലേക്കു നയിക്കുമെന്ന് ആശങ്ക

പോര്‍ട്ട് ലൂയിസ്: മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു. ജപ്പാന്റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ കപ്പലാണ് തകര്‍ന്നത്. പാരിസ്ഥിതിക സംരക്ഷിത പ്രദേശത്ത് ടണ്‍ കണക്കിന് ക്രൂഡ് ഓയിലാണ് പടരുന്നത്. വന്‍ ദുരന്തത്തിലേക്ക് ഇത് നയിക്കുമോയെന്നതാണ് ഗവേഷകരുടെ ആശങ്ക.ഇക്കഴിഞ്ഞ ജൂലൈ 25 നാണ് കപ്പല്‍ പവിഴപ്പുറ്റില്‍ ഇടിച്ചത്. ചൈനയില്‍ നിന്നും ബ്രസീലിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. തിരമാലകളുടെ തുടര്‍ച്ചയായ അടിയേറ്റ് കപ്പലിന്റെ പൊട്ടല്‍ വലുതാവുകയും കഴിഞ്ഞ ദിവസം കപ്പല്‍ രണ്ടായി പിളരുകയായിരുന്നു. ഓഗസ്റ്റ് 6 മുതല്‍ ആയിരം ടണ്ണിലേറെ എണ്ണയാണ് കടലിലേക്ക് ഒഴുകി ചേര്‍ന്നത്. à´µà´‚ശനാശ ഭീഷണി നേരിടുന്ന ജീവികളുടെയും കണ്ടല്‍ക്കാടുകളുടെയും ആവാസ കേന്ദ്രമായ സംരക്ഷിത കടല്‍പ്പാര്‍ക്കിന് വലിയ ഭീഷണിയാണ് ഇന്ധന ചോര്‍ച്ച സൃഷ്ടിച്ചിരിക്കുന്നത്.കപ്പലില്‍ ശേഷിക്കുന്ന 3000 ടണ്‍ എണ്ണ പമ്ബ് ചെയ്‌തെടുക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തകര്‍. അതേസമയം എണ്ണപ്പാളി പവിഴപ്പുറ്റുകളുടെ നാശത്തിന് നാശത്തിന് വഴിവെയ്ക്കുമെന്നാണ് പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Related News