Loading ...

Home International

താലിബാൻ തടവുകാരെ വിട്ടയച്ച്‌ അഫ്‌ഗാനിസ്ഥാൻ

കാബുൾ:അഫ്‌ഗാൻ സമാധാന ഉടമ്പടിയുടെ ഭാഗമായി താലിബാൻ തടവുകാരെ വിട്ടയക്കുന്നതിന്‌ തുടക്കമായി. ആദ്യഘട്ടത്തിൽ 400 പേരിൽ 80 തടവുകാരെയാണ്‌ വിട്ടയക്കുന്നതെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിന്റെ പ്രതിനിധി ജാവിദ്‌ ഫൈസൽ അറിയിച്ചു‌. 86 തടവുകാരെ മോചിപ്പിച്ചതായി താലിബാൻ പറഞ്ഞു.  വിട്ടയക്കുന്ന 400 പേരിൽ ഗുരുതരമായ കുറ്റകൃതൃം ചെയ്തവർ അടക്കമുണ്ട്‌. മന്ത്രസഭാ യോഗം കൂടിയാണ്‌ അഫ്‌ഗാൻ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗനി തീരുമാനമെടുത്തത്‌. വിട്ടയക്കുന്നത്‌ സമാധാനത്തിന്‌ ഭംഗമുണ്ടാക്കുമോ എന്ന ആശങ്കയും പ്രസിഡന്റ്‌ ഉന്നയിച്ചിരുന്നു. ഫെബ്രുവരിയിൽ അമേരിക്കയും താലിബാനുമായി ഒപ്പിട്ട ഉടമ്പടി പ്രകാരമാണ്‌ ഇരുവിഭാഗത്തുനിന്നുള്ള തടവുകാരെ വിട്ടയക്കുന്നത്‌. താലിബാന്റെ 5000 പേരെയും വിമോചന സംഘടന തട്ടിക്കൊണ്ടുപോയ 1000 സർക്കാർ – സൈനിക ഉദ്യോഗസ്ഥൻമാരെയും വിട്ടയക്കണമെന്നതാണ്‌ കരാർ. യുദ്ധാനന്തര അഫ്‌ഗാനിസ്ഥാനെക്കുറിച്ച്‌ കൂടുതൽ ചർച്ചകൾ ആഗസ്‌ത്‌ 20ഓടു കൂടി നടക്കും.‌


Related News