Loading ...

Home USA

അമേരിക്കയില്‍ തെരഞ്ഞെടുപ്പിന്​ ചൂടുപിടിക്കുന്നു

ട്രംപിന് ശക്തമായ വെല്ലുവിളി നല്‍കാനും രാജ്യത്തെ, കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനും തങ്ങള്‍ക്കാകുമെന്നും ജോസഫ് ആര്‍. ബിഡന്‍ ജൂണിയറും സെനറ്റര്‍ കമല ഹാരിസും ബുധനാഴ്ച വില്‍മിംഗ്ടണ്‍, ഡെലവെയറിലേ ഒരു ഹൈസ്കൂള്‍ ജിംനേഷ്യത്തില്‍ നടത്തിയ പ്രഥമ അഭിസംബോധന മീറ്റിംഗില്‍ പ്രതിജ്ഞ ചെയ്തു.

അമേരിക്കയുടെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ളവരും വ്യത്യസ്ത തലമുറയില്‍ നിന്നുമുള്ള രണ്ടു പേര്‍ ട്രംപിനെതിരെ മത്സരിക്കുമ്ബോള്‍ അത് അമേരിക്കക്കാരെ എങ്ങനെ ആകര്‍ഷിക്കും എന്നതിന്‍റെ ഒരു നേര്‍കാഴ്ച ഇതു നല്‍കി. പൊതുജനാരോഗ്യം, സമ്ബദ്‌വ്യവസ്ഥ, വംശീയ അനീതി എന്നിവയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു. നവംബര്‍ 3 ന് ഒരു വിജയത്തേക്കാലുപരി നമുക്കാവശ്യം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മള്‍ ആരാണെന്നോ പോലും തിരിച്ചറിയാന്‍ പറ്റാതെ പോയതിനുള്ള ഉത്തരമാണ് - ഹാരിസ് പറഞ്ഞു.കൊറോണ വൈറസിനെ നേരിടുന്നതിലും സമ്ബദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതില്‍ വരുത്തിയ വീഴ്ചയും സ്കൂളുകള്‍ക്ക് സുരക്ഷിതമായി വീണ്ടും തുറക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും ഭരണകൂടം വരുത്തിയ പരാജയങ്ങള്‍ നിരത്തി ഒരു കാലത്ത് അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിച്ചിരുന്ന കലിഫോര്‍ണിയക്കാരിയായ കമലാ ഹാരിസ് തന്‍റെ ഭാഗം വ്യക്തമാക്കി.

കറുത്ത വര്‍ഗക്കാരിലും ഹിസ്പാനിക് വോട്ടര്‍മാരിലും സ്ത്രീകളിലും മികച്ച സ്വാധീനം ചെലുത്തുവാന്‍ ഹാരിസിനാകും എന്ന് ബൈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപദേശകന്‍ പറഞ്ഞു. പ്രത്യേകിച്ചും അരിസോണ, ഫ്ലോറിഡ ടെക്സസ് എന്നീ സംസ്ഥാനങ്ങളില്‍.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഈ കാന്പയിന്‍ 26 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. 150,000 പേര്‍ ആദ്യമായി സംഭാവന നല്‍കി.

തെരഞ്ഞെടുപ്പിലേക്കുള്ള കമലയുടെ വരവ് റിപ്പബ്ലിക്കന്‍ ക്യാമ്ബില്‍ പിരിമുറുക്കം തുടങ്ങി. ഹാരിസിനെതിരെ ലൈംഗികചുവയുള്ള ആക്രമണം അഴിച്ചുവിട്ട ട്രംപ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഹാരിസിനെ "വളരെ അപകടസാധ്യതയുള്ള ഒരു തെരഞ്ഞെടുപ്പ്" എന്ന് ചിത്രീകരിച്ചു. ബൈഡന്‍റെ റണ്ണിംഗ് മേറ്റ് ആയി കമലാ ഹാരിസ് എത്തിയപ്പോള്‍ ട്രംപിന്‍റെ കാമ്ബയിന്‍ ഇ-മെയില്‍ വഴി പല തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇവര്‍ രണ്ടു പേരും അങ്ങേയറ്റം ഇടതുപക്ഷമാണെന്നും കമല ഒരു കൃത്രിമക്കാരിയാണെന്നുമുള്ള ആരോപണ പ്രത്യാരോപണങ്ങളാല്‍ മുഖരിതമാണ് ഇപ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയം.ഹാരിസിനെതിരെ ട്രംപ് നടത്തിയ ലൈംഗിചുവയുള്ള ആക്രമണത്തെ ബൈഡന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. "ഇതില്‍ ഒട്ടും അതിശയിക്കാനില്ല കാരണം ട്രംപിന് അറിയാവുന്നതും ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്നതും പൊറുപൊറുക്കുന്നതാണെല്ലോ'- ബൈഡന്‍ പറഞ്ഞു.കമലയ്ക്ക് എങ്ങനെ ഭരിക്കണമെന്ന് അറിയാം. ഹാര്‍ഡ് കോളുകള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അവര്‍ക്കറിയാം. ആദ്യ ദിവസം മുതല്‍ ഈ ജോലി ചെയ്യാന്‍ കമല തയാറാണ് - ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Related News