Loading ...

Home cinema

അന്താരാഷ്ട്ര ചലച്ചിത്രമേള‌യ്ക്ക് മാറ്റമില്ല

പനാജി: à´ˆ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നവംബര്‍ 20 മുതല്‍ 28 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മേള മാറ്റിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ വന്നതിനു പിന്നാലെയാണ് മാറ്റമില്ലെന്ന അറിയിപ്പുമായി മുഖ്യമന്ത്രി എത്തിയത്. എതിര്‍ കക്ഷികള്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിലവിലെ സാഹചര്യത്തില്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാമ്ബത്തിക അരക്ഷിതാവസ്ഥയില്‍ ഒരാഴ്ച മേളയ്ക്കായി പണം മുടക്കുന്നത് ശരിയല്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. വര്‍ഷം തോറും മേളയ്ക്ക് മാത്രമായി 20- 25 കോടി രൂപയാണ് ഗോവന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. à´¡à´¯à´±à´•àµà´Ÿà´±àµ‡à´±àµà´±àµ ഒഫ് ഫിലിം ഫെസ്റ്റിവല്‍സും സംസ്ഥാന സര്‍ക്കാരിന്റെ എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഒഫ് ഗോവയും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

Related News