Loading ...

Home sports

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച

പാകിസ്ഥാന്‍ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ബൗളര്‍മാരുടെ മുന്നില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍. ഒന്നാം ദിവസമായ ഇന്നലെ പാകിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടമായി. ഇന്നലെ കളി അവസാനിച്ചപ്പോള്‍ പാകിസ്ഥാന്‍ 126/ 5 എന്ന നിലയിലാണ്. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. 25 റണ്‍സുമായി ബാബര്‍ അസമും 4 റണ്‍സുമായി മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.തുടക്കം മുതല്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പാകിസ്ഥാനെ വട്ടംകറക്കി. ക്യാപ്റ്റന്‍ അസര്‍ അലി (20), ഓപ്പണര്‍ ഷാന്‍ മസൂദ്(1), ആസാദ് ഷഫീഖ്(5), ഫഹദ് അലം(0) എന്നിവര്‍ പെട്ടെന്ന് തന്നെ പുറത്തായി. . ഓപ്പണര്‍ ആബിദ് അലിയുടെ 61 റണ്‍സാണ് പാകിസ്ഥാനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ആന്‍ഡേഴ്‌സന്‍ രണ്ട് വിക്കറ്റ് നേടി.

Related News