Loading ...

Home Education

ഐ.എച്ച്‌.ആര്‍.ഡി കോളേജുകളില്‍ എം.ടെക് സ്‌പോണ്‍സേഡ് സീറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് , എറണാകുളം (ഫോണ്‍:04842575370 www.mec.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂര്‍ (ഫോണ്‍:04792451424 www.ceconline.edu), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി (ഫോണ്‍:04762665935 www.ceknpy.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേര്‍ത്തല (ഫോണ്‍:04782553416 www.cectl.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ (ഫോണ്‍: 04692677890 www.cek.ac.in) എന്നീ എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.ടെക് കോഴ്‌സുകളിലെ സ്‌പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrd.kerala.gov.in/mtech അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി 21ന് വൈകിട്ട് നാലു വരെ സമര്‍പ്പിക്കാം.ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. à´“ണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 600/ (എസ്.സി/എസ്.റ്റിക്ക് 300/-) രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി 21ന് വൈകിട്ട് നാലിന് മുമ്ബ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in/ ഇമെയില്‍ [email protected] മുഖേന ലഭിക്കും.

Related News