Loading ...

Home International

വ്യാജ വാർത്തകൾ കണ്ടെത്താൻ ഫേസ്​ബുക്കി​െൻറ പുതിയ ടൂൾ

കാലിഫോർണിയ: ഫേസ്​ബുക്കിലുടെ വൻതോതിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നുവെന്ന്​ പരാതികൾ ഉയരുന്നതിനിടെ  â€‹àµ†à´¤à´±àµà´±à´¾à´¯ വാർത്തകൾ കണ്ടെത്തുന്നതിന്​ ഫേസ്​ബുക്ക്​ പുതിയ ടൂൾ അവതരിപ്പിക്കുന്നു. അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലടക്കം വൻതോതിൽ ഇത്തരം വാർത്തകൾ ഫേസ്​ബുക്കിലുടെ പ്രചരിച്ചിരുന്നു. ഇതി​െൻറ കൂടി പശ്​ചാത്തലത്തിലാണ്​ പുതിയ ടൂൾ കമ്പനി അവതരിപ്പിക്കുന്നത്​.ഫേസ്​ബുക്കി​െൻറ നിലവിലുളള പതിപ്പിൽ വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനുള്ള സംവിധാനം കൂടി ഫേസ്​ബുക്ക്​ കൂട്ടിച്ചേർക്കുമെന്നാണ്​ അറിയാൻ കഴിയുന്നത്​. പുതിയ സംവിധാന പ്രകാരം വ്യാജ വാർത്തകൾക്ക്​ ഫേസ്​ബുക്ക്​ പ്രത്യേകം ഫ്ലാഗ്​ നൽകും. ഇത്തരത്തിൽ ഫ്ലാഗ്​ ചെയ്യപ്പെട്ട വാർത്തകൾ വ്യാജ വാർത്തകളായിരിക്കുമെന്നാണ്​ ഫേസ്​ബുക്ക്​ പറയുന്നത്​. à´µàµà´¯à´¾à´œ വാർത്തകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനായി സ്​നൂപ്പ്​സ്​, à´Ž.ബി.സി ന്യൂസ്, അസോസിയേറ്റഡ്​ പ്രസ്​​ ത​​ുടങ്ങിയ വെബ്​സൈറ്റുകളുമായി ഫേസ്​ബുക്ക്​ ധാരണയിലെത്തി കഴിഞ്ഞു.  à´µàµà´¯à´¾à´œ വാർത്തകൾ ഫേസ്​ബുക്കി​ലെ ന്യൂസ്​ ഫീഡിൽ ഏറ്റവും താഴെയായിരിക്കും ഉപഭോക്​താകൾക്ക്​ കാണാൻ സാധിക്കുക. എന്നാൽ ഫേസ്​ബുക്കിൽ വരുന്ന മുഴുവൻ വാർത്തകളെയും കമ്പനി എങ്ങനെ നിരീക്ഷിക്കുമെന്നാണ്​ പല ഉപഭോക്​താകളും ചോദിക്കുന്നത്​.ഫേസ്​ബുക്കിലെ വ്യാജ വാർത്തകൾ ​അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപി​െൻറ വിജയത്തിന്​ കാരണമായി എന്ന വാദം വിചിത്രമാണെന്ന്​​ ഫേസ്​ബുക്ക്​ സ്​ഥാപകൻ സക്കർബർഗ്​ പ്രതികരിച്ചിരുന്നു.  à´‡à´¤à´¿à´¨àµâ€‹ പിന്നാലെയാണ്​ പുതിയ സംവിധാനം ഫേസ്​ബുക്ക്​ അവതരിപ്പിക്കുന്നത്​.  à´¨àµà´¯àµ‚സ്​ വെബ്​സൈറ്റുകളെ ഉപയോഗിച്ച്​ വ്യാജ വാർത്തകൾ തടയാനുള്ള ഫേസ്​ബുക്കി​െൻറ സംവിധാനം വിജയിക്കില്ലെന്നാണ്​ പലരും അഭിപ്രായപ്പെടുന്നത്​.

Related News