Loading ...

Home Kerala

മഴ കുറഞ്ഞു, ഇടുക്കി ഡാമില്‍ ജലനിരപ്പ് 73 ശതമാനം

ഇടുക്കി: ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞു. ബുധനാഴ്‌ച 35.05 മില്ലിമീറ്റര്‍ മഴയാണ്‌ പ്രദേശത്ത് പെയ്തത്. ഇതോടെ ജലനിരപ്പ്‌ ആകെ സംഭരണശേഷിയുടെ 73 ശതമാനമായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ബുധനാഴ്ച രാവിലെ ആറിന് 136.95 അടിയില്‍ എത്തി. അണക്കെട്ടില്‍നിന്ന്‌ തമിഴ്നാട് ശരാശരി ഓരോ സെക്കന്‍ഡിലും 2105 ഘന അടി വീതം വെള്ളം കൊണ്ടുപോയി. ഓരോ സെക്കന്‍ഡിലും ശരാശരി 2688.33 ഘനയടി വീതം വെള്ളം ഒഴുകിയെത്തി.

Related News