Loading ...

Home Kerala

ഓണം: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം 26ന്

ന്യൂഡല്‍ഹി: ഓണം പ്രമാണിച്ച്‌ കേരളത്തില്‍ ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശന്വളം നേരത്തെ ലഭിക്കും. കേരളത്തില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുളള വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ മാസത്തെ ശമ്ബളം ഓഗസ്റ്റ് 26ന് നല്‍കും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്കുളള പെന്‍ഷനും 26ന് തന്നെ വിതരണം ചെയ്യും. ഓഗസ്റ്റ് 31 നാണ് തിരുവോണം.

Related News