Loading ...

Home Business

നി​കു​തി​ദാ​യ​ക​രെ ശാ​ക്തീ​ക​രി​ക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ സ​ത്യ​സ​ന്ധ​രാ​യ നി​കു​തി​ദാ​യ​ക​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ലാ​റ്റ്ഫോം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​നു സ​മ​ര്‍​പ്പി​ച്ചു. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് പ്ലാ​റ്റ്ഫോം പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​നു സ​മ​ര്‍​പ്പി​ച്ച​ത്. ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ പു​തി​യ ചു​വ​ടു​വ​യ്പ്പാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

'സു​താ​ര്യ​മാ​യ നി​കു​തി സ​മ​ര്‍​പ്പ​ണം-​സ​ത്യ​സ​ന്ധ​ര്‍​ക്ക് ആ​ദ​രം' എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫേ​യ്സ്‌​ലെ​സ് അ​സ​സ്മെ​ന്‍റ്, ഫേ​യ്സ്‌​ലെ​സ് അ​പ്പീ​ല്‍, ടാ​ക്സ്പെ​യേ​ഴ്സ് ചാ​ര്‍​ട്ട​ര്‍ തു​ട​ങ്ങി​യ​വ പ്ലാ​റ്റ്ഫോ​മി​ലു​ണ്ടെ​ന്നും ഫേ​യ്സ്‌​ലെ​സ് അ​സ​സ്മെ​ന്‍റ്, ടാ​ക്സ്പെ​യേ​ഴ്സ് ചാ​ര്‍​ട്ട​ര്‍ എ​ന്നി​വ ഇ​ന്ന് നി​ല​വി​ല്‍ വ​രും. ഫേ​യ്സ്‌​ലെ​സ് അ​പ്പീ​ല്‍ സേ​വ​നം സെ​പ്റ്റം​ബ​ര്‍ 25ന് ​നി​ല​വി​ല്‍ വ​രു​മെ​ന്നും മോ​ദി അ​റി​യി​ച്ചു.

നി​കു​തി സം​വി​ധാ​ന​ത്തി​ല്‍ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ക, നി​കു​തി​ദാ​യ​ക​രെ ശാ​ക്തീ​ക​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. പു​തി​യ പ​രി​ഷ്‌​ക​ര​ണം ദേ​ശീ​യ വി​ക​സ​ന​ത്തി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന സ​ത്യ​സ​ന്ധ​രാ​യ നി​കു​തി​ദാ​യ​ക​രെ ഭ​യ​ര​ഹി​ത​രാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രാ​യ നി​ര്‍​മ്മ​ല സീ​താ​രാ​മ​ന്‍, അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍, ആ​ദാ​യ​നി​കു​തി വ​കു​പ്പി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍, ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ്, ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​രു​ടെ സം​ഘ​ട​ന, പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വീ​ഡി​യോ വ​ഴി​യു​ള്ള ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related News