Loading ...

Home National

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 66,999 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ള്‍;942 മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66,999 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്കു​ക​യും 942 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു.ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 23,96,638 ആ​യി. ഇ​തി​ല്‍ 6,53,622 എ​ണ്ണം സ​ജീ​വ കേ​സു​ക​ളാ​ണ്.16,95,982 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 47,033 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് മൂ​ലം രാ​ജ്യ​ത്ത് ഇ​തു​വ​രെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് 12 വ​രെ 2,68,45,688 സാ​മ്പളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​തെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മാ​ത്രം 8,30,391 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​തെ​ന്നും ഐ​സി​എം​ആ​ര്‍ വ്യ​ക്ത​മാ​ക്കി.നി​ല​വി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. ത​മി​ഴ്‌​നാ​ടും ആ​ന്ധ്രാ​പ്ര​ദേ​ശും ക​ര്‍​ണാ​ട​ക​യു​മാ​ണ് തൊ​ട്ടു​പി​ന്നി​ല്‍.


Related News