Loading ...

Home International

ഇന്ത്യയടക്കമുള്ള പ്രളയബാധിത രാഷ്ട്രങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ 1.65 മില്യണ്‍ യൂറോ സഹായധനം

പ്രളയം ബാധിച്ച ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്ക് 1.65 മില്യണ്‍ യൂറോ വാഗ്ദാനം ചെയ്ത് യൂറോപ്യന്‍ യൂണിയന്‍.ഇത്തവണ ഇന്ത്യയില്‍ പ്രളയം ബാധിച്ചത് 10.9 മില്യണ്‍ ജനങ്ങളെയാണെന്നും ആയതിനാല്‍ 5,00,00 യൂറോ ഇന്ത്യയ്ക്ക് നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ഈ സഹായധനമുപയോഗിച്ച്‌ പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് ഭക്ഷണം നല്‍കാനും താമസസൗകര്യം ഏര്‍പ്പാടാക്കാനും അവരിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാനും സാധിക്കും.ഇത്തവണ ആകെ ദക്ഷിണ ഏഷ്യയില്‍ പ്രളയം ബാധിച്ചത് 17.5 മില്യണ്‍ ആളുകളെയാണ്‌.ഇതാദ്യമായല്ല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് സഹായധനം വാഗ്ദാനം ചെയ്യുന്നത്.ഉംപുന്‍ ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കിയ ഇന്ത്യയിലേയും ബംഗ്ലാദേശിലേയും ആളുകള്‍ക്ക് 1.8 മില്യണ്‍ യൂറോയുടെ സഹായം മെയ്മാസത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു.

Related News