Loading ...

Home youth

ഇന്ത്യന്‍ ആര്‍മി,സിഐഎസ്‌എഫ്, റെയില്‍വെ വകുപ്പുകളിലേക്ക് റിക്രൂട്ട്‌മെന്റ്

ഡല്‍ഹി : സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ ആര്‍മി, സിഐഎസ്‌എഫ്, റെയില്‍വെ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലേക്ക് ബംബര്‍ റിക്രൂട്ട്‌മെന്റാണ് നടക്കാന്‍ പോകുന്നത്. താല്‍പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് à´ˆ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.എസ്‌എസ്ബി കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഓഗസ്റ്റ് 27ന് മുമ്ബ് അപേക്ഷ സമര്‍പ്പിക്കണം. 2020 എസ്‌എസ്ബി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിലെ നിയമന പ്രക്രിയകള്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ 1522 കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക.താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തീയ്യതിക്കു മുമ്ബായി അപേക്ഷ സമര്‍പ്പിക്കണം, à´ˆ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി 2020 ഓഗസ്റ്റ് 27 ആണ്.ബില്‍ഡിംഗ് സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് സുപ്രീം കോടതി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 29 അവസാന തീയതി വരെ അപേക്ഷ അയയ്ക്കാം.ശ്രദ്ധിക്കൂ, ഇന്ത്യന്‍ റെയില്‍വെയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ അറിയിപ്പ് !5000ത്തോളം ഒഴിവുകളുണ്ടെന്ന പേരില്‍ ഇന്ത്യന്‍ റെയില്‍വെയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ അറിയിപ്പ്. ഇത്തരം അറിയിപ്പുകളൊന്നും തങ്ങളുടെ വകുപ്പ് നല്‍കിയിട്ടില്ലെന്ന് റയില്‍വെ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ റെയില്‍വെയുടെ പേരില്‍ ഒരു വ്യാജ സംഘടനയാണ് ഇത്തരത്തൊലൊരു അറിയിപ്പ് പ്രചരിപ്പിക്കുന്നത്.

Related News