Loading ...

Home Business

ഗൂഗിൾ സെർച്ചിൽ സ്വന്തം 'വിസിറ്റിങ് കാർഡുണ്ടാക്കാം

ഗൂഗിൾ പുതിയ പീപ്പിൾ കാർഡ്‌സ് സൗകര്യം ഇന്ത്യയിൽ  പുറത്തിറക്കി. ഗൂഗിളിന്റെ സെർച്ച്‌ എഞ്ചിനിൽ  വ്യക്തികൾക്ക് അവരുടെ പ്രൊഫൈൽ   നിർമിക്കാം. ഇതുവഴി വ്യക്തികൾക്ക് അവരെ കുറിച്ച്‌ പരസ്യപ്പെടുത്താന് ആഗ്രഹിക്കുന്ന ആധികാരികമായ വിവരങ്ങള് ഓണ്ലൈനിൽ  പങ്കുവെക്കാം. ഇത് മറ്റുള്ളവർക്ക് സെർച്ച്‌ എഞ്ചിന് വഴി കണ്ടെത്താനും നിങ്ങളെ പറ്റി അറിയാനും സാധിക്കും. ഏറെ നാളുകളായി à´ˆ സംവിധാനം ഗൂഗിൾ ഇന്ത്യയിൽ  പരീക്ഷിക്കുന്നുണ്ട്.

ഗൂഗിൾ സെർച്ചിൽ നിങ്ങളുടെ പീപ്പിൾ കാർഡ് നിർമിക്കാൻ മൊബൈൽ  നമ്പറും ഒരു ഗൂഗിൾ അക്കൗണ്ടും ആവശ്യമാണ്. ആദ്യഘട്ടമെന്നോണം മൊബൈൽ ഉപയോക്താക്കൾക്ക് മാത്രമാണ് പീപ്പിൾ കാർഡ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ , പീപ്പിൾ കാർഡ് തയ്യാറാക്കാന് നിങ്ങൾ മൊബൈൽ ഫോണിൽ  നിന്നും ഗൂഗിൾ അക്കൗണ്ടിൽ കയറേണ്ടതുണ്ട്.

ഇംഗ്ലീഷ് ഭാഷയിൽ  മാത്രമാണ് à´ˆ സേവനം നിലവിൽ  ലഭ്യമാവുക. പീപ്പിൾ  കാർഡ് ഫീച്ചര് ഇന്ത്യയില് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.സഹായകരവും ആശ്രയിക്കാവുന്നതുമായ വിവരങ്ങള് പൊതുജനങ്ങള്ക്ക് നല്കുക എന്നതാണ് പീപ്പിള് കാര്ഡ്‌സിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഗൂഗിൾ പറയുന്നു. പീപ്പിൾ കാർഡുകളിൽ  പ്രശ്നങ്ങള് ശ്രദ്ധയിൽ  പെട്ടാൽ  അത് ചൂണ്ടിക്കാണിക്കാനുള്ള സൗകര്യവും ഉപയോക്താക്കൾക്ക് ലഭിക്കും. ഗൂഗിൾ വ്യാജ പ്രൊഫൈലുകൾ ഒഴിവാക്കാനും à´ˆ സംവിധാനം സഹായിക്കും.

കാർഡ് ഒരു തവണ നിർമിച്ചവർക്ക് അത് ഏത് സമയവും ഒഴിവാക്കാനും സാധിക്കും.
പീപ്പിൾ കാർഡ് എങ്ങനെ നിർമിക്കാംഅതിനായി ആദ്യം നിങ്ങളുടെ ഫോണിൽ  ക്രോം ബ്രൗസർ  തുറന്ന് ഗൂഗിൾ  അക്കൗണ്ടില് സൈന് ഇന് ചെയ്യുക.'add me to search' എന്ന് തിരയുക. അപ്പോൾ 'Add yourself to Google Search' എന്ന നിർദേശം തെളിഞ്ഞുവരും.

അത് തിരഞ്ഞെടുത്താൽ  നിങ്ങളോട് ഫോണ് നമ്പർ  നൽകാൻ  ആവശ്യപ്പെടും. ഫോണ് നമ്പർ  ആറക്ക കോഡ് വഴി വെരിഫൈ ചെയ്യപ്പെടും.അതിന് ശേഷം ഒരു ഫോറം പൂരിപ്പിക്കേണ്ടതായുണ്ട്. അതിൽ നിങ്ങളെ കുറിച്ച്‌ ചോദിക്കുന്ന വിവരങ്ങൾ ചേർക്കാം. ജോലി, വിദ്യാഭ്യാസം, വെബ്സൈറ്റുകൾ, സോഷ്യൽ  മീഡിയ പ്രൊഫൈലുകൾ അങ്ങനെയുള്ള വിവരങ്ങളെല്ലാം ചേർക്കാം.

Related News