Loading ...

Home sports

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഇനി 2021ല്‍

കൊറോണ വൈറസ് പ്രശ്നം ലോകത്തെ ആകെ വലയ്ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നടത്തില്ല. ഇനി 2021ല്‍ മാത്രമേ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നടത്തുകയുള്ളൂ എന്ന് ഫിഫ അറിയിച്ചു. നേരത്തെ മാറ്റിവെച്ച ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബറില്‍ നടത്താന്‍ എ എഫ് സി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇനി ആ മത്സരങ്ങളും 2021ല്‍ മാത്രമേ നടക്കുകയുള്ളൂ. കഴിഞ്ഞ ആഴ്ച ദേശീയ ഫുട്ബോള്‍ ക്യാമ്ബ് തുടങ്ങിയ ബംഗ്ലാദേശ് ടീമിലെ ഒമ്ബത് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ലോകത്ത് എവിടെയും കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല എന്ന് ബോധ്യം കൊണ്ടാണ് ഫിഫ ഈ പുതിയ തീരുമാനം എടുത്തത്. ഇന്ത്യയുടെ ഉള്‍പ്പെടെ ഇനി നടക്കാന്‍ ബാക്കിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഇനി എന്നെന്ന് അറിയാന്‍ കാത്തിരിക്കണം. മാര്‍ച്ചില്‍ ആയിരുന്നു ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. മാര്‍ച്ച്‌ 26ന് നടക്കേണ്ടിയിരുന്ന ഖത്തറിനെതിരായ മത്സരവും, മാര്‍ച്ച്‌ 31ന് നടക്കേണ്ട താജികിസ്താന് എതിരായ മത്സരവും, ജൂണില്‍ നടക്കേണ്ടിയിരുന്ന അഫ്ഗാന്‍, ബംഗ്ലാദേശ് മത്സരങ്ങളും ഇപ്പോള്‍ നിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്‌.

Related News