Loading ...

Home International

നാൽപ്പത് വ്യത്യസ്ത പഴങ്ങളുമായി ഒരു വൃക്ഷം

ന്യൂയോർക്കിലെ സൈറക്യൂസ് യൂണിവേഴ്സിറ്റിയിലെ വിഷ്വൽ ആർട്ട് അസോസിയേറ്റ് പ്രഫസറും കർഷകനുമായ Sam Van Aken ആണ് ഈ വൃക്ഷത്തിൻെറ സ്രഷ്ടാവ്.പ്ലം, പീച്ച്, ആപ്രിക്കോട്ട്, ചെറി എന്നിങ്ങനെ മധുരതരമായ 40 വ്യത്യസ്ത ഫലങ്ങളാണ് ഈ വൃക്ഷത്തിൽ ഉണ്ടാവുന്നത്. ഈ പ്രത്യേകതക കൊണ്ട് ട്രീ ഓഫ് ഫോർട്ടി എന്നാണ് ഈ വൃക്ഷം അറിയപ്പെടുന്നത്.2008 ൽ ആണ് ഈ മാന്ത്രിക വൃക്ഷത്തിൻെറ സൃഷ്ടി സാം ആരംഭിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിൽ നിന്നാണ് തനിക്ക് വ്യത്യസ്തമായ പരീക്ഷണം നടത്താനുള്ള പ്രചോദനം ലഭിച്ചതെന്നാണ് സാം പറയുന്നത്.കലയും ശാസ്ത്രവും പരീക്ഷണാർഥം കൈകോർത്തപ്പോഴാണ് തൻെറ മാന്ത്രിക വൃക്ഷത്തിൻെറ പിറവിയെന്നും. ഓരോ ഋതുക്കളിലും ഈ വൃക്ഷത്തിനു സംഭവിക്കുന്ന ഭാവമാറ്റം തന്നെ ഏറെ സന്തോഷിപ്പിക്കുന്നെണ്ടന്നുമാണ് സാമിൻെറ വാദം.എല്ലാ ഋതുക്കളും പുഷ്പിക്കുന്ന ഫലം തരുന്ന ഒരു വൃക്ഷമെന്ന ക്രെഡിറ്റും ട്രീ ഓഫ് ഫോർട്ടി എന്ന മരത്തിനു മാത്രം സ്വന്തം. എന്നാൽ ഇന്ന് തന്നെ ഈ വൃക്ഷത്തിൻെറ ഒരു തൈ സംഘടിപ്പിച്ചു കളയാം എന്ന വ്യാമോഹമൊന്നും വേണ്ട. കാരണം തൈ ഒന്നിന് വില 30,000 യു എസ് ഡോളറാണ്. എന്നുവെച്ചാൽ 1920013.50 ഇന്ത്യൻ രൂപ എന്നർത്ഥം.

Related News