Loading ...

Home National

എയിംസിന് അത്യാധുനിക ഉപകരണങ്ങള്‍ നല്‍കി ഇസ്രയേല്‍

ന്യൂഡല്‍ഹി: കൊറോണ സഹായത്തിന് പ്രത്യുപകാരം നല്‍കി ഇസ്രയേല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് അത്യാധുനിക ഉപകരണങ്ങളാണ് ഇസ്രയേല്‍ നല്‍കിയത്. കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന് ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണപ്രകാരമാണ് ഉപകരണങ്ങള്‍ എത്തിച്ചത്. ഇസ്രയേല്‍ സ്ഥാനപതി ഡോ. റോണ്‍ മാല്‍ക്കയാണ് ഉപകരണങ്ങള്‍ എയിംസിന് കൈമാറിയത്. എയിംസിന് വേണ്ടി ഡോ. രാജ്ദീപ് ഗുലേറിയ ഉപകരണങ്ങള്‍ഏറ്റുവാങ്ങി. വീഡിയോ-ഓഡിയോ സംവിധാനങ്ങളിലൂടെ ചികിത്സ നടത്താവുന്ന അത്യാധുനിക റിമോട്ട് സെന്‍സിംഗ് ഉപകരണങ്ങള്‍ ഏറെ പ്രത്യേകതയുള്ളതാണ്. ആരോഗ്യപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണിലൂടെ രോഗികളെ പരിചരിക്കാന്‍ സാധിക്കുന്ന റോബോട്ടുകളാണ് ഇത്തരം ഉപകരണത്തിന്റെ ഭാഗമായിട്ടുള്ളത്. ടെലികമ്യൂണിക്കേഷന്‍-ടെലിമോണിറ്ററിംഗ് ഉപകരണങ്ങള്‍ ഇനിയും എത്തിക്കുമെന്നും ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഇസ്രയേല്‍ സ്ഥാനപതി പറഞ്ഞു.

Related News