Loading ...

Home cinema

കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബറില്‍ ഉണ്ടായേക്കില്ല

കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത് നിന്ന് ജൂറികളെ കൊണ്ടുവരുന്ന കാര്യത്തിലും പ്രതിസന്ധിയുണ്ട്.എല്ലാ ഡിസംബറുകളിലും സിനിമാസ്നേഹികള്‍ ഒത്തുചേരുന്നിടമാണ് തിരുവനന്തപുരം. എന്നാല്‍ കൊവിഡ് ബാധയില്‍ ആഘോഷങ്ങള്‍ മാറ്റുന്നതില്‍ ഐ.എഫ്.എഫ്.കെയും ഉള്‍പ്പെട്ടേക്കും. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നൊരുങ്ങള്‍ ചലച്ചിത്ര അക്കാദമി അഞ്ചുമാസം മുമ്ബെ തുടങ്ങാറുണ്ട്. ജൂലൈ ആദ്യവാരത്തോടെ സിനിമകള്‍ ക്ഷണിച്ച്‌ ആഗസ്റ്റ് 31ന് അപേക്ഷകള്‍ പൂര്‍ത്തിയാക്കണം. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ സ്ക്രീനിംഗ് പൂര്‍ത്തിയാക്കി ജൂറിയെ നിശ്ചയിക്കണം. എന്നാല്‍ പ്രാഥമിക നടപടികള്‍ പോലും ഇത്തവണ എങ്ങുമെത്തിയിട്ടില്ല. ഇനി അപേക്ഷ ക്ഷണിച്ചാലും സ്ക്രീനിംഗ് നടത്താനിപ്പോള്‍ കഴിയില്ല. വിദേശത്ത് നിന്ന് ജൂറികളെ എത്തിക്കുന്നതിലും തടസങ്ങളേറെയാണ്. കോവിഡ് ബാധ കുറഞ്ഞാല്‍ ഫെബ്രുവരിയിലോ മാര്‍ച്ചിലോയെങ്കിലും ചലച്ചിത്രമേള നടത്താനാകൂമോയെന്നാണ് ചലച്ചിത്ര അക്കാദമി ആലോചിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ നടപടികളും പാതിവഴിയിലാണ്. കോവിഡിനെ തുടര്‍ന്ന് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയും രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയും ഒഴിവാക്കിയിരുന്നു.

Related News