Loading ...

Home health

കോട്ടുവായ്‌ ഉണ്ടാകാന്‍

വായ വിശാലമായി തുറക്കുകയും ശ്വാസകോശം ധാരാളം വായുവിനെ ഉള്ളിലേക്ക് എടുക്കുകയും ചെയ്യുന്ന അനൈച്ഛികപ്രവര്‍ത്തനമാണ് കോട്ടുവായ് അഥവാ കോട്ടുവാ. പിന്നീട് വായു സാവധാനം പുറന്തള്ളുന്നു. ഈ സമയത്ത് ചെവികള്‍ നീട്ടുകയും, കണ്ണുകള്‍ ഇറുകിയ അവസ്ഥയില്‍ ആകുകയും, കണ്ണില്‍ വെള്ളം നിറയുകയും ചെയ്യുന്നു.

ഒരു നിശ്ചിത പ്രവൃത്തിയോ ചിന്തയോ കോട്ടുവായ്‌ ഉണ്ടാകാന്‍ കാരണമാകുന്നില്ല. ഉറങ്ങുന്നതിന് മുന്‍പോ ശേഷമോ കോട്ടുവായ്‌ ഉണ്ടാകുന്നു. അതിനാലാണ് ഇത് സാധാരണയായി ക്ഷീണത്തിന്റെ ലക്ഷണമാണെന്ന് എല്ലാവരും പറയുന്നത്. മടുപ്പ് തോന്നിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും കോട്ടുവായ്‌ ഉണ്ടാകുന്നതായി കാണാം. എല്ലാവര്‍ക്കും ഒരേ രീതിയിലാണ് കോട്ടുവായ്‌ ഉണ്ടാകുന്നത്.

ഒരാള്‍ക്ക് കോട്ടുവായ്‌ ഉണ്ടാകുന്നത് കാണുമ്ബോള്‍ മറ്റൊരാള്‍ക്ക് അത് ചെയ്യാന്‍ തോന്നുന്നതിന് കാരണം ഇറ്റാലിയന്‍ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, "കോട്ടുവായ്‌ എന്നത് ഒരു സംപ്രേഷണം പോലെയാണ്. മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്ന പുഞ്ചിരി പോലെയുള്ള ഒരു വൈകാരിക ആവിഷ്കാരം ആണ് കോട്ടുവായ്"‌ എന്നാണ്. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന കുഞ്ഞിന് പോലും കോട്ടുവായ്‌ ഉണ്ടാകുന്നു എന്നാണ് പറയുന്നത്.

കോട്ടുവായ്‌ ചെയ്യുന്ന ഒരാളുടെ ഹൃദയമിടിപ്പിന്റെ വേഗത സാധാരണയേക്കാള്‍ കൂടുതല്‍ ആയിരിക്കും. ഹൃദയമിടിപ്പ് വര്‍ധിക്കുന്നത് മന്ദതയേക്കാള്‍ ജാഗ്രത പാലിക്കുന്നതിന്റെ സൂചനയാണെന്ന് പറയപ്പെടുന്നു.

കോട്ടുവായ്‌ എന്നത് ശരീരത്തിന്റെ അവബോധ അവസ്ഥ മാറ്റുന്നതിനുള്ള ഒരു മാര്‍ഗം ആണെന്നും പഠനങ്ങള്‍ പറയുന്നു.

1. കിടക്കുന്നതിന് മുമ്ബ് : ശരീരം ഉറക്കത്തിന് ഒരുങ്ങുന്നു എന്നതിന്റെ സൂചന.

2. ബോറടിക്കുമ്ബോള്‍ : വിരസത നിറഞ്ഞ ജോലി ചെയ്യുമ്ബോള്‍ തലച്ചോറ് ഉയര്‍ന്ന ജാഗ്രതയില്‍ നിന്നും താഴ്ന്ന ജാഗ്രതയിലേക്ക് പോകുന്നതിന്റെ സൂചന.

3. വ്യായാമത്തിനോ കായിക വിനോദത്തിനോ ശേഷം : തീവ്രമായ ഒരു കായിക പ്രവര്‍ത്തനത്തിന് ശേഷം കോട്ടുവായ്‌ ഉണ്ടാകുന്നത് തലച്ചോറിന്റെ ഉയര്‍ന്ന ഊര്‍ജത്തിലുള്ള പ്രവര്‍ത്തനം താഴ്ന്ന ഊര്‍ജത്തിലേക്ക് മാറുന്നതിന്റെ അടയാളം ആണ്.

ഉയര്‍ന്ന മര്‍ദ്ദമുള്ള പ്രദേശത്ത് നിന്ന് താഴ്ന്ന മര്‍ദ്ദമുള്ള പ്രദേശത്തേക്ക് സഞ്ചരിക്കുമ്ബോള്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ക്കനുസരിച്ച്‌ കോട്ടുവായ്‌ ഉണ്ടാകുന്നു.

കോട്ടുവായ്‌ എന്നത് ശ്വസനത്തിന്റെ ഒരു പ്രവര്‍ത്തനമായും കണക്കാക്കുന്നു. രക്തത്തില്‍ ഓക്സിജന്‍ കൂടുതലായി ആവശ്യമായി വരുമ്ബോള്‍ കോട്ടുവായ്‌ ഉണ്ടാകാറുണ്ട്. കോട്ടുവായ്‌ ഉണ്ടാകുമ്ബോള്‍ വലിയ തോതിലുള്ള വായു ഉള്ളിലേക്ക് പോവുകയും കൂടാതെ ഹൃദയമിടിപ്പ് വേഗത്തില്‍ ആവുകയും ചെയ്യുന്നു. ഇത് ശരീരത്തിലൂടെ കൂടുതല്‍ ഓക്സിജന്‍ പമ്ബ് ചെയ്യാന്‍ കാരണമാകുന്നു.

കോട്ടുവായ്‌ തലച്ചോറിനെ തണുപ്പിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. കോട്ടുവായ്‌ ഉണ്ടാകുമ്ബോള്‍ മുഖത്തും കഴുത്തിലും രക്തയോട്ടം കൂടുന്നു. വലിയ രീതിയില്‍ ശ്വാസം എടുക്കുന്നതും വേഗത്തിലുള്ള ഹൃദയമിടിപ്പും രക്തം ശരീരത്തിലൂടെ വേഗത്തില്‍ സഞ്ചരിക്കാന്‍ കാരണമാകുന്നു. ഈ പ്രക്രിയയിലൂടെ ചൂട് പിടിച്ച തലച്ചോറ് തണുക്കുകയും ചെയ്യുന്നു.

മനുഷ്യര്‍ ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങുന്നതിന് മുമ്ബ് ആദിമ കാലങ്ങളില്‍ സന്ദേശകൈമാറ്റത്തിനായി കോട്ടുവായ്‌ ഉപയോഗിച്ചിരുന്നു എന്നും പറയുന്നുണ്ട്.

കോട്ടുവായ്‌ സാധാരണയായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണെങ്കിലും അമിതമായി കോട്ടുവായ്‌ ഉണ്ടാകുന്നത് ശാരീരികമായ പല തകരാറുകളുടെയും ലക്ഷണം ആണ്. തൊണ്ടയെയും അടിവയറിനെയും തലച്ചോറുമായി ബന്ധിപ്പിക്കുന്ന നാഡിയായ വാഗസ് നാഡി രക്തക്കുഴലുമായി ഇടപഴകുന്നത് കോട്ടുവായ്‌ ഉണ്ടാകാന്‍ കാരണമാകുന്നു. ഇതിനെ വാസോവാഗല്‍ പ്രതികരണം എന്ന് പറയുന്നു. ഈ പ്രതികരണം ഉറക്ക തകരാറിന്റെയോ മസ്തിഷ്ക തകരാറിന്റെയോ അടയാളമായിരിക്കാം.

Related News