Loading ...

Home sports

യൂറോപ ലീഗ്‌ : യുണൈറ്റഡ്‌, ഇന്റര്‍ സെമിയില്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്റര്‍ മിലാനും യൂറോപ ലീഗ് ഫുട്ബോള്‍ സെമിയില്‍. അധികസമയംവരെ നീണ്ട മത്സരത്തില്‍ എഫ്സി കൊപെന്‍ഹഗേനെ ഒരു ഗോളിനാണ് യുണൈറ്റഡ് ക്വാര്‍ട്ടറില്‍ മറികടന്നത്. ഇന്ററാകട്ടെ, ബയേര്‍ ലെവര്‍കൂസെനെ 2-1ന് കീഴടക്കി. പെനല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്. നിക്കോളോ ബരേല്ലയും റൊമേലു ലുക്കാക്കുവുമാണ് ഇന്ററിനായി ലക്ഷ്യം കണ്ടത്. യൂറോപ ലീഗിലെ തുടര്‍ച്ചയായ ഒമ്ബതാം മത്സരത്തിലാണ് ലുക്കാക്കു ഗോള്‍ കണ്ടെത്തുന്നത്. സീസണില്‍ ഇന്ററിനായുള്ള ഇരുപത്തിയേഴുകാരന്റെ 31-ാം ഗോളുമായിരുന്നു ഇത്.

Related News