Loading ...

Home National

ബംഗളൂരുവില്‍ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു; വെടിവെയ്‌പില്‍ രണ്ടു മരണം

ബംഗളൂര്‍ : കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം പറയുന്ന ഫെയ്സ്ബുക് പോസ്റ്റിനെത്തുടര്‍ന്നു ഉണ്ടായ സംഘര്‍ഷത്തിലും പോലീസ് വെടിവെപ്പിലും ബംഗളൂരുവില്‍ രണ്ടു പേര് മരിച്ചു . ഇന്നലെ രാത്രി പതിനൊന്നു മണിയോടെ നഗരത്തിലെ, ഡി ജെ ഹള്ളി , കാവല്‍ ബൈര സാന്ദ്ര എന്നിവടങ്ങളിലാണ് അക്രമുണ്ടായത്.അക്രമാസക്തരായ ജനക്കൂട്ടം അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീട് ആക്രമിക്കുകയും കാര്‍ കത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ജനക്കൂട്ടം ,ഫേസ് ബുക്ക് പോസ്റ്റിട്ട എംഎല്‍എ യുടെ ബന്ധുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഡി ജെ ഹള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു.

ആക്രമണം നിയന്ത്രിക്കാനാകാതെ വന്നപ്പോളാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വെടിവെയ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നിരവധി പോലീസ്കാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട് .സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവും മറ്റു 110 പേരും അറസ്റ്റിലായിട്ടുണ്ട് , ഡി ജെ ഹള്ളി, കെ ജി ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് .

Related News