Loading ...

Home Gulf

വിസിറ്റിങ് വിസക്കാര്‍ക്ക് ഉള്‍പ്പടെ എല്ലാ വിസക്കാര്‍ക്കും യുഎഇയിലേക്ക് മടങ്ങാൻ കേന്ദ്രാനുമതി

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിസക്കാര്‍ക്കും യുഎഇയിലേക്ക് മടങ്ങാമെന്ന് ക്‌നേദ്രസര്‍ക്കാര്‍. വിസിറ്റിങ് വിസക്കാര്‍ക്ക് അടക്കം യുഎഇയിലേക്ക് ഇന്ന് മുതല്‍ മടങ്ങാന്‍ ഇതോടെ കേന്ദ്രസര്‍ക്കാര്‍ അനുമതിയായിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെന്നും എല്ലാ വിസകളിലുള്ളവര്‍ക്കും മടങ്ങിയെത്താമെന്നും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍കപൂറും അറിയിച്ചു. വിസിറ്റിങ് വിസക്കാര്‍ക്ക് മടങ്ങിവരാന്‍ യുഎഇ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇവരെ തടഞ്ഞിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് പോലും വിദ്യാര്‍ത്ഥികളെ ഇറക്കിവെട്ട സംഭവവും ഉണ്ടായി. ഇതേ തുടര്‍ന്ന് സ്മാര്‍ട്ട് ട്രാവല്‍സ് എംഡി അഫി അഹ്മദ് ഇന്ത്യന്‍ എംബസിക്കും കോണ്‍സുലേറ്റിനും നിവേദനം നല്‍കിയിരുന്നു. ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയതായും ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും അംബാസിഡര്‍ പവന്‍ കപൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ അനുമതി നല്‍കിയത്. നേരത്തെ റസിഡന്‍ഡ് വിസക്കാര്‍ക്ക് മടങ്ങിവരാന്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ അമേരിക്ക വഴി യാത്ര ചെയ്ത് യുഎഇയില്‍ എത്തിയ സംഭവവുമുണ്ടായി. ഉടന്‍ മടങ്ങിയെത്തിയില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍ കഴിഞ്ഞവര്‍ക്കാണ് ഈ നടപടി ഏറെ ആശ്വാസമായത്. മക്കളും മാതാപിതാക്കളും നാട്ടില്‍ കുടുങ്ങിയവരും അനുമതിക്കായി കാത്തുനില്‍ക്കുകയായിരുന്നു.

Related News