Loading ...

Home cinema

മോഹന്‍ലാലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; ദൃശ്യം 2 ഷൂട്ടിംഗ് സെപ്റ്റംബര്‍ 7ന്

തിരുവനന്തപുരം : സൂപ്പര്‍താരം മോഹന്‍ലാലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ചെന്നൈയില്‍ നിന്ന് കേരളത്തില്‍ എത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു മോഹന്‍ലാല്‍. ഓണവുമായി ബന്ധപ്പെട്ട് ചില ചാനല്‍ പ്രോഗ്രാം ഷൂട്ടിങ്ങുകള്‍ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ വീണ്ടും ചെന്നൈയിലേക്ക് തിരിക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലാലിന്റെ പുതിയ ചിത്രം ദൃശ്യം 2 സെപ്റ്റംബര്‍ 7ന് ചിത്രീകരണം ആരംഭിക്കും. കോവിഡ് ഭീഷണി മാറിയാല്‍ ചിത്രം ഡിസംബറില്‍ റിലീസ് ചെയ്തേക്കും.

Related News