Loading ...

Home National

ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം പരിക്ഷണാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കും

ന്യൂ ഡല്‍ഹി : ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം പരിക്ഷണാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കും. ജമ്മുവിലെയും കശ്മീരിലെയും ‌ഒരോ ജില്ലകളില്‍ ആഗസ്റ്റ് 16 മുതല്‍ 4G ഇന്‍റ‍‌ര്‍നെറ്റ് സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. സുരക്ഷാ പ്രശ്‍നങ്ങള്‍ കണക്കിലെടുത്ത് 4 ജി സേവനങ്ങള്‍ പൂര്‍ണ്ണമായി പുന. സ്ഥാപിക്കാനാകില്ല ,പരീക്ഷണ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും, രണ്ട് മാസത്തിന് ശേഷം ഇതിന്റെ സ്ഥിതി വിലയിരുത്തുമെന്നും കേന്ദ്ര സുപ്രീം കോടതിയില്‍ അറിയിച്ചു. 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ നിലവില്‍ വന്ന ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ ഒരു വര്‍ഷമായി തുടരുകയാണ്. 2ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചെങ്കിലും 4 ജി പുനസ്ഥാപിക്കുന്ന കാര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍

Related News