Loading ...

Home National

ഹി​ന്ദു സ്ത്രീ​ക​ള്‍​ക്കും പി​താ​വി​ന്‍റെ സ്വ​ത്തി​ല്‍ തു​ല്യാ​വ​കാ​ശം;സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ഹി​ന്ദു പാ​ര​മ്ബ​ര്യ സ്വ​ത്ത് അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യു​ടെ സു​പ്ര​ധാ​ന​വി​ധി. ഹി​ന്ദു കു​ടും​ബ​ത്തി​ലെ പാ​രമ്പ​ര്യ സ്വ​ത്തി​ന് സ്ത്രീ​ക​ള്‍​ക്കും തു​ല്യ അ​വ​കാ​ശ​മു​ണ്ടെ​ന്ന് സു​പ്രീം കോ​ട​തി. അ​ച്ഛ​ന്‍ ജീ​വ​നോ​ടെ​യു​ള്ള പെ​ണ്‍​മ​ക്ക​ള്‍​ക്കേ സ്വ​ത്തി​ല്‍ അ​വ​കാ​ശം ഉ​ള്ളെ​ന്ന് പ​ഴ​യ വി​ധി​യാ​ണ് സു​പ്രീം കോ​ട​തി തി​രു​ത്തി എ​ഴു​തി​യ​ത്. 2005 ല്‍ ​സെ​പ്റ്റം​ബ​റി​ല്‍ നി​യ​മം നി​ല​വി​ല്‍ വ​ന്ന കാ​ലം മു​ത​ല്‍ ത​ന്നെ സ്വ​ത്തി​ല്‍ അ​വ​കാ​ശ​മു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് സു​പ്ര​ധാ​ന വി​ധി. ജ​സ്റ്റീ​സു​മാ​രാ​യ അ​ബ്ദു​ള്‍ ന​സീ​ര്‍, എം.​ആ​ര്‍ ഷാ ​എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് അം​ഗ​ങ്ങ​ള്‍.

പി​താ​വി​ന്‍റെ സ്വ​ത്തി​ന് മ​ക​നൊ​പ്പം മ​ക​ള്‍​ക്കും തു​ല്യ അ​വ​കാ​ശ​മു​ണ്ട്. മ​ക​ള്‍ ജീ​വി​ത​കാ​ലം മു​ഴു​വ​നും സ്നേ​ഹ​മു​ള്ള മ​ക​ളാ​യി​രി​ക്കും. അ​ച്ഛ​ന്‍ ജീ​വി​ച്ചി​രി​പ്പു​ണ്ടോ എ​ന്ന​ത് പ​രി​ഗ​ണി​ക്കാ​തെ മ​ക​ള്‍​ക്ക് സ്വ​ത്തി​ല്‍ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര പ​റ​ഞ്ഞു.ജീ​വി​ച്ചി​രി​ക്കു​ന്ന​തോ മ​രി​ച്ച​തോ ആ​യ മ​ക​ള്‍​ക്ക് അ​വ​ളു​ടെ പി​താ​വി​ന്‍റെ സ്വ​ത്തി​ല്‍ അ​ര്‍​ഹ​ത​യു​ണ്ട്. 2005 ലെ ​ഹി​ന്ദു പി​ന്തു​ട​ര്‍​ച്ച നി​യ​മ ഭേ​ദ​ഗ​തി​യു​ടെ തീ​യ​തി​യി​ല്‍ മ​ക​ള്‍ ജീ​വി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും, അ​വ​രു​ടെ കു​ട്ടി​ക​ള്‍​ക്ക് അ​വ​രു​ടെ ഭാ​ഗം അ​വ​കാ​ശ​പ്പെ​ടാം എ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Related News