Loading ...

Home USA

അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന​

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന​യെ​ന്ന് പു​തി​യ ഗ​വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. 2020ലെ ​ആ​ദ്യ ആ​റു​മാ​സ​ത്തി​നി​ടെ 5,800ല​ധി​കം അ​മേ​രി​ക്ക​ക്കാ​രാ​ണ് പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ച​ത്. 2019ല്‍ ​ആ​കെ 2,072 പേ​രാ​യി​രു​ന്നു പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ന്യൂ​യോ​ര്‍​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള ബാം​ബ്രി​ഡ്ജ് അ​ക്കൗ​ണ്ട​ന്‍റ്സ് പു​റ​ത്തു​വി​ട്ട പ​ഠ​ന​റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഉ​ള്ള​ത്. മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​വി​ടു​ന്ന പൗ​ര​ത്വം തി​രി​കെ ന​ല്‍​കി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് ബാം​ബ്രി​ഡ്ജ് അ​ക്കൗ​ണ്ട​ന്‍റ്സ് റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കി​യ​ത്. ബാം​ബ്രി​ഡ്ജ് വ​ക്താ​ക്ക​ളെ ഉ​ദ്ധ​രി​ച്ച്‌ സി​എ​ന്‍​എ​ന്‍ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​ത്തോ​ടു​ള്ള വി​യോ​ജി​പ്പ്, കോ​വി​ഡ് മ​ഹാ​മാ​രി​യെ എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്, നി​ല​വി​ലെ അ​മേ​രി​ക്ക​യു​ടെ രാ​ഷ്ട്രീ​യ ന​യ​ങ്ങ​ള്‍ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ല​രും രാ​ജ്യം വി​ടാ​നു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

പൗ​ര​ത്വം ഉ​പേ​ക്ഷി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ അ​മേ​രി​ക്ക​യി​ല്‍ അ​ല്ലെ​ങ്കി​ല്‍, അ​വ​രേ​ത് രാ​ജ്യ​ത്താ​ണോ അ​വി​ട​ത്തെ അ​മേ​രി​ക്ക​ന്‍ എം​ബ​സി​യി​ല്‍ നേ​രി​ട്ടെ​ത്തി 2,350 ഡോ​ള​ര്‍ അ​ട​യ്ക്ക​ണം. പൗ​ര​ത്വം ഉ​പേ​ക്ഷി​ക്കാ​ന്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് എ​ത്തേ​ണ്ട​തി​ല്ലെ​ന്ന വ്യ​വ​സ്ഥ പൗ​ര​ത്വം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ല്‍ നി​രീ​ക്ഷി​ക്കു​ന്നു.

Related News