Loading ...

Home International

താലിബാന്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി അഫ്ഗാന്‍

കാബൂള്‍: താലിബാന്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി അഫ്ഗാനിസ്താന്‍. 400 ലേറെ തടവുകാരെയാണ് അഫ്ഗാന്‍ മോചിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇവരെ മോചിപ്പിക്കാന്‍ അഫ്ഗാന്‍ ഗ്രാന്‍ഡ് അസംബ്ലി പിന്തുണ നല്‍കിയെന്നാണ് വിവരം. ഭീകരരും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തടവുകാരെ മോചിപ്പിക്കാനുള്ളതീരുമാനമുണ്ടായത്. അഫ്ഗാനിസ്താനിലും താലിബാനിലും മറ്റ് വിദേശരാജ്യങ്ങളിലും ഭാകര പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ മോചിപ്പിക്കണമെന്നായിരുന്നു താലിബാന്റെ ആവശ്യം. നേരത്തെ ഈദ് ആഘോഷങ്ങള്‍ക്ക് മുന്‍പ് 2000 തടവുകാരെയും റംസാന് മുമ്ബ് 3000 തടവുകാരെയും അഫ്ഗാന്‍ മോചിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മോചിപ്പിക്കുന്ന 400 തടവുകാര്‍ ലോകത്തിന് തന്നെ നാശം വിതയ്ക്കുന്ന കൊടും കുറ്റവാളികളെന്നാണ് റിപ്പോര്‍ട്ട്.

Related News