Loading ...

Home Kerala

മരണം സ്റ്റേഷനില്‍ അറിയിക്കണം, വിവാഹത്തിനും ഇനി പൊലീസ് അനുമതി നിര്‍ബന്ധം

കൊച്ചി: വിവാഹം, മരണാനന്തര ചടങ്ങുകള്‍ അടക്കം വീട്ടുകാരെക്കൂടാതെ പുറമേനിന്നുള്ള ആളുകള്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇനി പൊലീസിന്റെ അനുമതി വേണം. ഇതുസംബന്ധിച്ച നിര്‍ദേശം സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പൊലീസിനു നല്‍കിയ സാഹചര്യത്തിലാണ് പുതിയ നടപടി. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. മരണം നടന്നാല്‍ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മാത്രമേ ചടങ്ങുകള്‍ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാര്‍ എഴുതിനല്‍കണം. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോത് നിയന്ത്രണവിധേയമാക്കണമെന്ന നിര്‍ദേശവും പൊലീസിനു ലഭിച്ചിട്ടുണ്ട്.

Related News