Loading ...

Home cinema

മഹേഷ് ഭട്ട് - സഞ്ജയ് ദത്ത് ചിത്രം ' സഡക് 2 ' ഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഇരുപത്തി ഒമ്പതു കൊല്ലം മുൻപ്, 1991- ല്‍ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡില്‍ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ സിനിമയായിരുന്നു സഡക് . ഇതിന്റെ രണ്ടാം ഭാഗം' സഡക് 2 ', തിയറ്ററില്‍ 2020 സമ്മര്‍ റിലീസിന് കാത്തിരിക്കയായിരുന്നു . എന്നാല്‍ കോവിഡ് ലോക് ഡൗണ്‍ കാലത്ത് തിയറ്റര്‍ റിലീസിങ് അസാധ്യമായതിനാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ വിശേഷ് ഫിലിംസ് . ഡിസ്‌നി പ്ലസ് ഹോട് സ്റ്റാര്‍ മള്‍ട്ടിപ്ളെക്സില്‍ ആഗസ്ററ് 28-ന് ചിത്രം റിലീസ് ചെയ്യും . സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂര്‍, പ്രിയങ്കാ ബോസ് ,മകരന്ദ് ദേശ് പാണ്ഡെ ,മോഹന്‍ കപൂര്‍ ,അക്ഷയ് ആനന്ദ് എന്നിവരാണ് ' സഡക് 2 ' വിലെ അഭിനേതാക്കള്‍ . ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ് .ഇരുപതു വര്‍ഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിതെന്നതിനാല്‍ ഹിന്ദി സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് ' സഡക് 2 ' വിനായി കാത്തിരിക്കുന്നത് . ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏതാനും ദിവസം മുമ്ബാണ് പുറത്തു വിട്ടത് . ട്രെയിലറും ഗാനങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് മഹേഷ് ഭട്ട് വെളിപ്പെടുത്തി.

Related News